'മാ‌നസികമായി തളർത്തി, നിരാശയും വേദനയും തോന്നി'... ഐപിഎല്ലിൽ നിന്നു വിരമിച്ചതിൽ അശ്വിൻ

ചെന്നൈ സൂപ്പർ കിങ്സിലൂടെ ഐപിഎല്ലിൽ എത്തിയ അശ്വിൻ സിഎസ്കെയിൽ തിരിച്ചെത്തിയാണ് കഴിഞ്ഞ സീസണോടെ വിരമിച്ചത്

R Ashwin in ipl
R AshwinSource by : x
Last Updated :6 April 2026, 3:07 pm IST

ചെന്നൈ: മാനസിക കരുത്ത് തനിക്കു നഷ്ടമായതിനാലാണ് ഐപിഎല്ലിൽ നിന്നു വിരമിക്കാൻ കാരണമെന്നു ഇന്ത്യൻ സ്പിൻ ഇതിഹാസവും മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ ആർ അശ്വിൻ. 2024ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച അശ്വിൻ കഴിഞ്ഞ വർഷമാണ് ഐപിഎല്ലും മതിയാക്കിയത്.

മാനസികമായ അസ്വസ്ഥതകളുടെ വേദനപ്പിക്കുന്ന ഘട്ടം ഉണ്ടായിരുന്നില്ലെങ്കിൽ കുറച്ചു കാലം കൂടി ഐപിഎൽ കളിക്കാമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ യുട്യൂബ് ചാനലായ 'ആഷ് കി ബാത്തിലാണ്' താരം മനസ് തുറന്നത്. തന്റെ ഭാവി സംബന്ധിച്ചു സിഎസ്‌കെ ഫ്രാഞ്ചൈസിക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ കൂടിയാണ് വിരമിച്ചതെന്നും അശ്വിൻ വ്യക്തമാക്കി.

'സിഎസ്‌കെയിൽ ഞാൻ അവസാനമായി ചിലവഴിച്ച സീസൺ വ്യക്തിപരമായി എനിക്ക് വലിയ നിരാശ നൽകുന്നതായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് ഇനിയും കൂടുതൽ കളിക്കാൻ കഴിയുമായിരുന്നു. എന്നാൽ മറ്റെല്ലാം കൈകാര്യം ചെയ്യുന്നതിനോടൊപ്പം കളിക്കാൻ ആവശ്യമായ മാനസികമായ കരുത്ത് ഇല്ലാത്തതിനാലാണ് ഞാൻ വിരമിച്ചത്'.

'അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ച് വിരമിച്ച സീസൺ മാനസികമായി അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വളരെ വേദനാജനകം. ഞാൻ സിഎസ്‌കെയിലാണ് തുടങ്ങിയത്. എന്റെ സ്വന്തം നാട്ടിലെ ടീമിൽ തന്നെ ഐപിഎൽ അവസാനിപ്പിക്കാനും തീരുമാനിച്ചു. അതാണ് നല്ലതെന്നു തോന്നി.

2025 സീസണിൽ വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമാണ് അശ്വിന് അവസരം കിട്ടിയത്. 14 മത്സരങ്ങളിൽ 9 എണ്ണത്തിൽ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ സാധിച്ചത്. ടീമിലെ തന്റെ റോളിനെക്കുറിച്ച് അശ്വിൻ സിഎസ്‌കെയോട് വ്യക്തത തേടിയിരുന്നു. അശ്വിൻ സിഎസ്‌കെയിലാണ് ഐപിഎൽ കരിയർ തുടങ്ങിയത്. രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് ടീമുകൾക്കായും അശ്വിൻ കളിച്ചിട്ടുണ്ട്. വീണ്ടും സിഎസ്കെ ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

9.75 കോടി മുടക്കിയാണ് ചെന്നൈ അശ്വിനെ വീണ്ടും ടീമിലെത്തിച്ചത്. തന്റെ വിരമിക്കലിലൂടെ കിട്ടുന്ന 10 കോടി വച്ച് മികച്ച യുവ താരങ്ങളെ സ്വന്തമാക്കാൻ സിഎസ്കെയ്ക്കു സാധിക്കുമെന്നും മികച്ച ടീമിനെ അതിലൂടെ കെട്ടിപ്പടുക്കാൻ ടീമിനു കഴിയുമെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.

'എന്നെ നിലനിർത്തണോ അതോ ഒഴിവാക്കണോ എന്ന് തീരുമാനിക്കേണ്ട ബുദ്ധിമുട്ട് അവർക്ക് ഉണ്ടാകാതിരിക്കാനാണ് ഞാൻ വിരമിക്കാൻ തീരുമാനിച്ചത്. ഞാൻ പോയതോടെ അവർക്ക് 10 കോടി രൂപ ലാഭിക്കാനും കഴിഞ്ഞു. ഈ തുക വച്ച കഴിവുള്ള മികച്ച യുവ താരങ്ങളെ വാങ്ങി കരുത്തുറ്റ ടീമിനെ കെട്ടിപ്പടുക്കാൻ അവർക്ക് കഴിയുമായിരുന്നു. ടീമിനെ കുറിച്ച് എനിക്കു പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ നിലവിലെ അവസ്ഥയിൽ നിരാശയുണ്ട്'- അശ്വിൻ പറഞ്ഞു.

കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ പിന്നിലായിരുന്നു സിഎസ്‌കെ. പുതിയ സീസണിലും തുടരെ മൂന്ന് മത്സരങ്ങൾ തോറ്റ് അവർ അവസാന സ്ഥാനത്തു തന്നെ നിൽക്കുകയാണ്.

News Now

Summary

Former India off-spinner R Ashwin has revealed that he could have played the IPL a bit longer had it not been for a mentally disturbing and painful

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates