'മഗ്രാത്തിനെ പോലെ....' ബുംറയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് താരം

പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും ബുംറ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും മുഴുവന്‍ മത്സരങ്ങളും താരം കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Jasprit Bumrah Legendary Praise Compared to Glenn McGrath
ബുംറ, bumrahഫയൽ
Last Updated :17 June 2025, 5:12 pm IST
Edited by :Amal Joy

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ(Bumrah) പുകഴ്ത്തി ഫാസ്റ്റ് ബൗളിങ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ്. ബുംറയുടെ മികച്ച ബൗളിങ് ആക്ഷനും ബാറ്റര്‍മാരെ കബളിപ്പിക്കാനുള്ള കഴിവും എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായും താരം പറഞ്ഞു.

'ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ബുംറ ശ്രദ്ധേയതാരമാണ്. ലോക ക്രിക്കറ്റില്‍ മികച്ച പന്തുകള്‍ എറിയുന്ന ബുംറ ഇതിഹാസ ഓസ്ട്രേലിയന്‍ ബൗളര്‍ ഗ്ലെന്‍ മഗ്രാത്തിനെ പോലെയാണെന്നും ബ്രോഡ് പറഞ്ഞു. ബുംറ പന്തെറിയുമ്പോള്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയിലാണ് ഓടുന്നത്. എന്നാല്‍ പന്തിന്റെ വേഗത 90 മൈല്‍ വേഗതയായിരിക്കും.'

'ഞാന്‍ ഷൊയ്ബ് അക്തറിനെ നേരിട്ടിരുന്നു, അദ്ദേഹം മണിക്കൂറില്‍ നൂറ് മൈല്‍ വേഗതയില്‍ ഓടുകയും മണിക്കൂറില്‍ നൂറ് മൈല്‍ വേഗതയില്‍ പന്തെറിയുകയുമാണ് ചെയ്യുന്നത്.' ഇംഗ്ലണ്ട് ബാറ്റര്‍ ജോസ് ബട്ട്ലറും ഉള്‍പ്പെട്ട 'ഫോര്‍ ദി ലവ് ഓഫ് ക്രിക്കറ്റ്' പോഡ്കാസ്റ്റില്‍ ബ്രോഡ് പറഞ്ഞു.

പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും ബുംറ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും മുഴുവന്‍ മത്സരങ്ങളും താരം കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പരമ്പരയില്‍ ബുംറ മുഴുവന്‍ മത്സരങ്ങള്‍ കളിച്ചാല്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുമെന്നും ബ്രോഡ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now