
News Now
Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

ദുബായ്: ഐസിസിയുടെ ജൂണിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഇന്ത്യന് പേസ് വിസ്മയം ജസ്പ്രിത് ബുംറയ്ക്ക്. വനിതകളിലെ മികച്ച താരവും ഇന്ത്യക്കാരി തന്നെ. ഓപ്പണര് സ്മൃതി മന്ധാനയാണ് ജൂണിലെ മികച്ച വനിതാ താരം.
ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ, അഫ്ഗാനിസ്ഥാന് ഓപ്പണര് റഹ്മാനുല്ല ഗുര്ബാസ് എന്നിവരെ പിന്തള്ളിയാണ് ബുംറ പുരസ്കാരം നേടിയത്. ഇംഗ്ലണ്ടിന്റെ മായ ബിഷേയെ, ശ്രീലങ്കയുടെ വിഷ്മി ഗുണരത്നെ എന്നിവരെയാണ് സ്മൃതി പിന്നിലാക്കിയത്.
ടി20 ലോകകപ്പില് ഇന്ത്യക്ക് കിരീടം സമ്മാനിക്കുന്നതില് നിര്ണായകമായത് ബുംറയുടെ മാരക പേസ് ബൗളിങാണ്. ടൂര്ണമെന്റില് 15 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറവ് ഇക്കോണമി റേറ്റും ഇത്തവണ ബുംറ കുറിച്ചു. 4.17 ഇക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ബുംറയ്ക്കായിരുന്നു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
അയര്ലന്ഡിനെതിരെ 3/6, പാകിസ്ഥാനെതിരെ 3/14, സെമിയില് ഇംഗ്ലണ്ടിനെതിരെ 2/12, ഫൈനലില് ദക്ഷിണാഫ്രിക്കക്കെതിരെ 2/18 എന്നിങ്ങനെ താരം മികവോടെ പന്തെറിഞ്ഞു.
ദക്ഷിണാഫ്രിക്കന് വനിതാ ടീമിനെതിരായ ഏകദിന പരമ്പരയിലെ കിടിലന് ബാറ്റിങാണ് സ്മൃതിയെ തുണച്ചത്. പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള് തുടരെ രണ്ട് സെഞ്ച്വറികളും (113, 136) ഒരു സെഞ്ച്വറിക്ക് അരികിലെത്തിയ (90) പ്രകടനവുമായി താരം കത്തുന്ന ഫോമിലാണ് ബാറ്റ് വീശിയത്.
WHAT TO READ NEXT

ആന്ഡേഴ്സന്റെ വിരമിക്കല് ടെസ്റ്റ്; ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



