
ജംപിങ് പിറ്റിൽ ഇടറി വീണു, കാൽ ഒടിഞ്ഞു തൂങ്ങി; ട്രിപ്പിൾ ജംപ് പോരാട്ടത്തിനിടെ യുവ താരത്തിന് ഗുരുതര പരിക്ക്
അതിനിടെ എഴുന്നേൽക്കാൻ താരം ശ്രിച്ചെങ്കിലും കാൽ ഒടിഞ്ഞു തൂങ്ങിയതിനാൽ സാധിച്ചില്ല
ഭുവനേശ്വർ: അന്തർ സംസ്ഥാന അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപ് മത്സരത്തിനിടെ കർണാടക യുവ താരത്തിനു ഗുരുതര പരിക്ക്. ജംപിങ് പിറ്റിൽ ഇടറി വീണാണ് കർണാടകയുടെ 20കാരൻ താരം അഖിലേഷിന് പരിക്കേറ്റത്. താരത്തിന്റെ കാൽ ഒടിഞ്ഞു തൂങ്ങി.
റൺവേയിലൂടെ ഓടി ആദ്യ കാൽ കുത്തി രണ്ടാം കാലിൽ നിന്നു ഉയർന്നു ചാടാൻ ശ്രമിക്കുമ്പോഴാണ് അപകടം. പിന്നാലെ താരം ലാൻഡിങ് പിറ്റിലേക്കാണ് വീണത്. ടേക് ഓഫ് ബോർഡിൽ തട്ടി കാൽ തെറ്റുകയായിരുന്നു.
അതിനിടെ എഴുന്നേൽക്കാൻ താരം ശ്രിച്ചെങ്കിലും കാൽ ഒടിഞ്ഞു തൂങ്ങിയതിനാൽ സാധിച്ചില്ല. പിന്നാലെ മെഡിക്കൽ സംഘവും സംഘാടകരും ഓടിയെത്തി. താരത്തെ സ്ട്രേക്ചറിൽ കിടത്തി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


