
ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം
ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു

കൊച്ചി: ഐഎസ്എൽ സീസണിലെ അവസാന മത്സരത്തിൽ എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 20 പോയിന്റുമായി എഫ് സി ഗോവ ഏഴാം സ്ഥാനത്താണ്.
WHAT TO READ NEXT

ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്കോറില്ല, പൊരുതിയത് ബ്രെവിസ് മാത്രം
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 47ാം മിനിറ്റിലാണ് ഫ്രഞ്ച് താരം കെവിൻ യോക്കിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തുന്നത്. ബോക്സിന്റെ ഇടത് ഭാഗത്തു കൂടി ഡ്രിബിൾ ചെയ്‌തുകയറി യോക്ക് ഉതിർത്ത ഷോട്ട് ഗോവ ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ വലയിലെത്തി. 61ാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് നെമിൽ നേടിയ ഗോളിലൂടെ എഫ്‌സി ഗോവ സമനില പിടിച്ചു.
എന്നാൽ 80ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന വിജയഗോളെത്തി. വലതു കോർണറിൽ നിന്നും ഫ്രാഞ്ചോ എടുത്ത മനോഹരമായ കോർണർ കിക്ക് പ്രതിരോധിക്കുന്നതിൽ സന്ദേശ് ജിംഗൻ പരാജയപ്പെട്ടു. പോസ്റ്റിന് മുന്നിൽ തക്കം പാർത്തിരുന്ന ഫാലോ വലതു കാലുകൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ടു. അവസാന ആറു മത്സരങ്ങളും പരാജയപ്പെടാതെയാണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Kerala Blasters defeat Goa FC
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



