
13 വര്‍ഷത്തിന് ശേഷം 'സ്വദേശി കോച്ച്'; ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്ബോള്‍ പരീശീലകന്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ മുഖ്യപരിശീലകനാണ് 48കാരനായ ഖാലിദ് ജമീല്‍.

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന് ഫുട്ബോള്‍ ഫെഡറേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരന് രാജ്യത്തിന്റെ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാകുന്നത്.
170 പേരാണ് ഇന്ത്യന്‍ പരീശീലകനാകാന്‍ അപേക്ഷ നല്‍കിയിരുന്നത്. മുന്‍ ഇന്ത്യന്‍ താരം ഐഎംവിജയന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി മൂന്നുപേരുടെ ചുരുക്ക പട്ടിക തയ്യാറാക്കിയിരുന്നു. അതില്‍ നിന്നാണ് ഖാലിദ് ജമീലിനെ തെരഞ്ഞെടുത്തത്.
WHAT TO READ NEXT

കരുണ്‍ നായര്‍ രക്ഷകനാകുമോ?; ആദ്യദിനത്തില്‍ തകര്‍ന്ന് ഇന്ത്യ; 204/6
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ മുഖ്യപരിശീലകനാണ് 48കാരനായ ഖാലിദ് ജമീല്‍. അടുത്തവര്‍ഷം വരെ ജംഷഡ്പൂരുമായി കരാറുള്ള ജമീല്‍ ഒരുദശാബ്ദത്തിലേറെയായി ഐഎസ്എല്ലിലും ഐ ലീഗിലും ഇന്ത്യന്‍ ക്ലബുകളെ പരിശീലിപ്പിക്കുന്നു. മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, ബംഗളൂരു എഫ്സി തുടങ്ങിയ വമ്പന്മാരെ പരാജയപ്പെടുത്തി 2017ലെ ഐലീഗ് കിരീടം നേടിയ ഐസോള്‍ എഫ്സിയുടെ പരിശീലകനായിരുന്നു. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ജംഷഡ്പൂരിനെ ഫൈനലില്‍ എത്തിച്ചു. കുവൈത്തില്‍ ജനിച്ച ജമീല്‍ തന്റെ പ്രൊഫഷണല്‍ കരിയറില്‍ മുഴുവന്‍ ഇന്ത്യയിലാണ് കളിച്ചത്. 2009ല്‍ മുംബൈ എഫ്സിക്ക് വേണ്ടിയായിരുന്നു ജമീല്‍ അവസാനമായി കളത്തിലിറങ്ങിയത്. പരിക്ക് മൂലം പിന്നീട് വിശ്രമത്തിലേക്കും പരിശീലനത്തിലേക്കും ജമീല്‍ കളം മാറി.
മുന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന ഇംഗ്ലണ്ടുകാരന് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും സ്ലൊവാക്യക്കാരനായ സ്റ്റെഫാന്‍ തര്ക്കോവിച്ചുമാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് രണ്ടുപേര്‍.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Khalid Jamil head coach of the Indian national men's football team, becoming the first Indian in 13 years to occupy the coveted post.The 48-year-old Jamil, a former India international and currently in charge of Indian Super League side Jamshedpur FC
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



