
News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

കൊല്ക്കത്ത: ഐപിഎല്ലില് തുടരെ രണ്ട് മത്സരങ്ങള് തോറ്റ് സീസണില് നിരാശയോടെ തുടങ്ങിയ കൊല്ക്കത്ത ആദ്യ ജയം തേടി ഇന്ന് സ്വന്തം തട്ടകമായ ഈഡന് ഗാര്ഡന്സില് ഇറങ്ങുന്നു. ആദ്യ ജയം നേടാനുള്ള അവരുടെ ശ്രമത്തിനു പക്ഷേ മഴ ഭീഷണി ഉയര്ത്തുന്നു. മഴയും കൽബൈശാഖി കൊടുങ്കാറ്റും മുന്നറിയിപ്പുകള് നിലവിലുണ്ട്. പഞ്ചാബ് കിങ്സാണ് കെകെആറിന്റെ എതിരാളികള്.
കൊല്ക്കത്തയില് കനത്ത മഴയ്ക്ക് സാധ്യയതുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഒപ്പം ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്.
ഞായറാഴ്ച മഴ കാരണം ഇരു ടീമുകളുടെയും പരിശീലനം തടസപ്പെട്ടിരുന്നു. എന്നാല് ഇന്ന് ചൂടും പ്രവചിക്കുന്നുണ്ട്. 35 ഡിഗ്രി സെല്ഷ്യസ് വരെ ഉയരാമെന്നും മത്സരം നടക്കുന്ന സമയം അത് 26 ഡിഗ്രി വരെ ആയിരിക്കുമെന്നും റിപ്പോര്ട്ടുകള് പറയുന്നത്.
മൂന്ന് തവണ കിരീടം നേടിയ കൊല്ക്കത്തയ്ക്ക് ഈ സീസണില് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. കളിച്ച രണ്ട് മത്സരങ്ങളിലും തോല്വി അറിഞ്ഞതോടെ ഇന്നത്തെ മത്സരം ജയിച്ച് വിജയവഴിയില് തിരിച്ചെത്തുകയാണ് ടീമിന്റെ ലക്ഷ്യം. ടീമിലെ ഫാസ്റ്റ് ബൗളര്മാരുടെ അഭാവമാണ് പ്രധാന തിരിച്ചടി.
പരിക്കേറ്റ് പല താരങ്ങളും പുറത്തായതോടെ വേണ്ട രീതിയില് തിളങ്ങാന് ഇപ്പോഴുള്ള ടീമിന്റെ ബൗളിങ് നിരയ്ക്ക് ആയിട്ടില്ല. കാര്ത്തിക ത്യാഗി, അംഗ്കൃഷ് രഘുവംശി എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.
Summary
kkr vs pbks: Two matches and two defeats - that's the story of Kolkata Knight Riders so far in the IPL 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




