
News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

ദുബായ്: പതിനാലാം സീസണ് യുഎഇയില് പുനരാരംഭിക്കുമ്പോള് തങ്ങളുടെ ആദ്യ മത്സരത്തിന് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ഇറങ്ങുക നിലക്കുപ്പായത്തില്. കോവിഡ് മുന്നണി പോരാളികള്ക്ക് ആദരവര്പ്പിച്ചാണ് ബാംഗ്ലൂര് നീല നിറത്തിലെ ജേഴ്സി അണിയുന്നത്.
കൊല്ക്കത്തക്കെതിരെ സെപ്തംബര് 20നാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. കോവിഡ് മുന്നണി പോരാളികളുടെ പിപിഇ കിറ്റിനോട് സാദൃശ്യമുള്ളതിനാലാണ് നീല നിറത്തിലെ കുപ്പായം അണിയുന്നത്. കോവിഡിനെതിരായ പോരാട്ടത്തില് അവരില് നിന്ന് വരുന്ന വിലമതിക്കാനാവാത്ത സേവനത്തിന് ആദരവര്പ്പിക്കുകയാണ് ചെയ്യുന്നത് എന്ന് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് പറഞ്ഞു.
RCB to wear Blue Jersey v KKR on 20th
â Royal Challengers Bangalore (@RCBTweets) September 14, 2021
We at RCB are honoured to sport the Blue kit, that resembles the colour of the PPE kits of the frontline warriors, to pay tribute to their invaluable service while leading the fight against the Covid pandemic.#PlayBold #1Team1Fight pic.twitter.com/r0NPBdybAS
നിലവില് ഏഴ് കളിയില് നിന്ന് അഞ്ച് ജയം നേടി നില്ക്കുകയാണ് ബാംഗ്ലൂര്. പോയിന്റ് പട്ടികയില് മൂന്നാം സ്ഥാനത്താണ് അവര്. ആദ്യ മത്സരത്തില് തന്നെ ജയം പിടിച്ച് പ്ലേഓഫീനോട് അടുക്കുകയാണ് ബാംഗ്ലൂര് ലക്ഷ്യം വയ്ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

