കോഹ്‌ലിയെ വളഞ്ഞ് ഒന്‍പത് 'കോഹ്‌ലിമാര്‍!'- ഒറിജിനല്‍ ഏത്? കണ്ടെത്താന്‍ ആവശ്യപ്പെട്ട് താരം
കോഹ്‌ലിയെ വളഞ്ഞ് ഒന്‍പത് 'കോഹ്‌ലിമാര്‍!'- ഒറിജിനല്‍ ഏത്? കണ്ടെത്താന്‍ ആവശ്യപ്പെട്ട് താരം
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരമാണ്. അദ്ദേഹത്തെ പോലെ തന്നെ കോഹ്‌ലിയുടെ അപരന്‍മാരും വൈറലാണ്. ഇപ്പോഴിതാ തന്റെ അപരന്‍മാരെയെല്ലാം ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ് കോഹ്‌ലി.
തനിക്കൊപ്പം ഒന്‍പത് അപരന്‍മാരെയും ചുറ്റിലും നിര്‍ത്തി ഫോട്ടോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മുന്‍ നായകന്‍. ഒപ്പം ഒറിജിനലിനെ കണ്ടെത്താനും അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. ഒരു മേശക്ക് ചുറ്റും ഒരേ വേഷത്തിലാണ് എല്ലാവരുമുള്ളത്. കോഹ്‌ലിയുടെ മാസ്റ്റര്‍പീസായ താടിയാണ് എല്ലാവര്‍ക്കും. ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Find the odd one out. pic.twitter.com/cJCpNGmQfP
â Virat Kohli (@imVkohli) February 20, 2022
വിന്‍ഡീസിനെതിരായ മൂന്നാം ടി20യിലും ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലും താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതോടെ 33കാരന്‍ ടീം ഇന്ത്യയുടെ ബയോ ബബിള്‍ ഉപേക്ഷിച്ച് 10 ദിവസത്തേക്ക് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. പിന്നാലെയാണ് തന്റെ അപരന്‍മാര്‍ക്കൊപ്പം ഇരുന്ന് ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





