
News Now
കൊല്ക്കത്ത: ഏകദിന ലോകകപ്പിന്റെ മാതൃക മെഴുകുകൊണ്ട് നിര്മ്മിച്ച് കൊല്ക്കത്തയിലെ കലാകാരന്. ടൂര്ണമെന്റിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് കൈയ്യടിച്ച് ആദര സൂചകമായാണ് ഇദ്ദേഹം മെഴുകുകൊണ്ട് ലോകകപ്പിന്റെ അതേ മാതൃകയില് ട്രോഫി നിര്മ്മിച്ചത്.
ഇന്ത്യയില് നടക്കുന്നതുകൊണ്ട് ഈ ലോകകപ്പ് ഇന്ത്യ തന്നെ നേടുമെന്നുമാണ് ആരാധകരുടെയും പ്രതീക്ഷ. ലോകകപ്പ് ഫൈനല് നടക്കുന്ന സമയത്ത് കൊല്ക്കത്തയില് നിന്നുള്ള കാന്ഡില് ആര്ട്ടിസ്റ്റ് നിര്മ്മിച്ച ലോകകപ്പ് ട്രോഫിയുടെ ചിത്രങ്ങള് സോഷ്യമീഡിയയില് വൈറലാണ്. തുഹിന് മുഖര്ജി എന്ന കലാകാരനാണ് ലോകകപ്പിന്റെ മാതൃകയില് മെഴുക് കൊണ്ട് ട്രോഫി തയാറാക്കിയത്. തുഹിന് മുഖര്ജിയുടെ മാന്ത്രിക സൃഷ്ടിക്ക് ലോകത്തിന്റെ വിവിധ ഇടങ്ങളില് നിന്നുള്ളവര് കൈയ്യടിക്കുകയാണ്.
മെഴുക് ട്രോഫിക്കൊപ്പം മെഴുക് കൊണ്ട് നിര്മ്മിച്ച ബാറ്റും പന്തും ഈ കലാകാരന് നിര്മ്മിച്ചു. ലോകകപ്പില് വിരാട് കോഹ്ലി നേടിയ 50-ാം സെഞ്ച്വറിക്കുള്ള ആദരവായാണ് തുഹിന് മുഖര്ജി മെഴുക് ബാറ്റ് നിര്മ്മിച്ചത്. ലോകകപ്പിലെ മുഹമ്മദ് ഷമിയുടെ തകര്പ്പന് ബൗളിങ് പ്രകടനത്തിന് കൈയ്യടിച്ച് മെഴുകുകൊണ്ട് നിര്മ്മിച്ച ക്രിക്കറ്റ് പന്തും ഇദ്ദേഹം നിര്മ്മിച്ചു.
#WATCH | Tuhin Mukherjee says, "I was inspired by Team India's good performance. The team has reached final, will play against Australia and has won all 10 matches so far. So, I wanted to make a replica for the team. I made a replica of the World Cup. After that, I also put our⦠pic.twitter.com/UBynWNQLAY
â ANI (@ANI) November 18, 2023
ടൂര്ണമെന്റില് ഇന്ത്യയുടെ മിന്നും പ്രകടനം കണ്ടാണ് ഈ ട്രോഫി ഇന്ത്യക്ക് തന്നെ എന്ന പ്രതീക്ഷയോടെ മെഴുക് ട്രോഫി നിര്മ്മിക്കാന് തുഹിന് മുഖര്ജി തീരുമാനമെടുത്തത്. ''പരമ്പരയിലുടനീളം ഇന്ത്യയുടെ പ്രകടനം കണ്ടതിന് ശേഷം, ലോകകപ്പ് ട്രോഫി മെഴുകുതിരികള് കൊണ്ട് നിര്മ്മിക്കാന് പദ്ധതിയിട്ടു. കാരണം ഇത്തവണ ഇന്ത്യക്ക് മാത്രമേ ലോകകപ്പ് നേടാനാകൂ എന്ന് തനിക്ക് തോന്നി'' തുഹിന് മുഖര്ജി എഎന്ഐയോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







