
News Now
Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ഫര്ഹാന് പാക് നായകനായപ്പോള് ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്ഡ് തകര്ത്തു; പരമ്പരയിലെ താരം

അബുദാബി: യുഎഇയില് എത്തിയതിന് ശേഷം പ്ലേയിങ് ഇലവനില് ശിവം ദുബെയ്ക്ക് ഇടം ലഭിച്ചിരുന്നില്ല. എന്നാല് അവസരം ലഭിച്ചപ്പോള് ഹാര്ഡ് ഹിറ്റിങ്ങിലൂടെ ദുബെ കളം നിറഞ്ഞു. തന്റെ തകര്പ്പന് ഇന്നിങ്സിന്റെ ക്രഡിറ്റ് കുമാര് സംഗക്കാരയ്ക്കാണ് ശിവം ദുബെ നല്കുന്നത്.
ഞങ്ങള്ക്ക് മികച്ച തുടക്കം ലഭിച്ചു. നല്ല സ്ട്രൈക്ക്റേറ്റ് കണ്ടെത്തി മുന്പോട്ട് പോവുകയാണ് ഞാന് ചെയ്യേണ്ടിയിരുന്നത്. തുടക്കം മുതല് പോസിറ്റീവായാണ് ഞാന് കളിച്ചത്. എല്ലായ്പ്പോഴും പോസിറ്റീവായിരിക്കാനാണ് സംഗക്കാര എന്നോട് പറഞ്ഞത്. കാരണം എന്റെ കഴിവ് എന്താണെന്ന് അദ്ദേഹത്തിന് അറിയാം. കളികള് ജയിക്കാന് എനിക്കാവും എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഞാന് അത് ചെയ്തു. സംഗയ്ക്ക് നന്ദി, ദുബെ പറഞ്ഞു.
42 പന്തില് നിന്ന് 64 റണ്സ് ആണ് ദുബെ അടിച്ചെടുത്തത്. നാല് ഫോറും നാല് സിക്സും ദുബെയുടെ ബാറ്റില് നിന്ന് വന്നു. ഇതോടെ ചെന്നൈ സൂപ്പര് കിങ്സ് മുന്പില് വെച്ച 190 റണ്സ് വിജയ ലക്ഷ്യം 15 പന്തുകള് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില് രാജസ്ഥാന് മറികടന്നു.
വലിയ വിജയ ലക്ഷ്യമായിട്ടും സമ്മര്ദമില്ലാതെ കളിക്കാന് ഓപ്പണര്മാരുടെ മികച്ച പ്രകടനം രാജസ്ഥാനെ തുണച്ചു. 5.2 ഓവറില് രാജസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴുമ്പോഴേക്കും സ്കോര് 77ല് എത്തിയിരുന്നു. 21 പന്തില് ആറ് ഫോറും മൂന്ന് സിക്സും പറത്തിയാണ് യശസ്വി ജയ്സ്വാല് 50 റണ്സ് നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

