റൺസെടുക്കാൻ ഓടുമ്പോള്‍ 'മൊബൈല്‍' പോക്കറ്റില്‍ നിന്നു വീണു പോകുന്നത് എന്തൊരു കഷ്ടമാണ്! വിഡിയോ വൈറല്‍

ഇംഗ്ലീഷ് കൗണ്ടി ചാംപ്യന്‍ഷിപ്പിനിടെയാണ് രസകരമായ സംഭവം

Lancashire cricketer accidentally drops mobile phone while running between wickets
ടോം ബെയ്ലിയുടെ പോക്കറ്റിൽ നിന്നു മൊബൈൽ താഴെ വീഴുന്നുവിഡിയോ സ്ക്രീൻ ഷോട്ട്
Edited by :renjith.k
Last Updated :4 മേയ് 2025, 6:25 pm IST

ലണ്ടന്‍: ബാറ്റര്‍മാര്‍ ക്രീസിലെത്തുമ്പോള്‍ മൊബൈല്‍ ഫോണ്‍ അവരുടെ പോക്കറ്റില്‍ ഇടാറുണ്ടോ? കൗണ്ടി പോരാട്ടത്തിനിടെ റണ്‍സിനായി ഓടാന്‍ തുനിഞ്ഞ താരത്തിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നു അബദ്ധത്തില്‍ മൊബൈല്‍ ഫോണ്‍ താഴെ വീണു. സംഭവം ക്യാമറകള്‍ ഒപ്പിയെടുത്തതോടെ സംഗതി വൈറലുമായി.

ഇംഗ്ലീഷ് കൗണ്ടി പോരാട്ടത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. ലങ്കാഷെയര്‍ ബാറ്റര്‍ ടോം ബെയ്‌ലിയുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് ഫോണ്‍ താഴെ വീണത്. ഇതു കണ്ട് കമന്റേറ്റര്‍മാര്‍ ചിരിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം.

ഗ്ലോസ്റ്റര്‍ഷെയറിനെതിരായ പോരാട്ടത്തിനിടെയാണ് സംഭവം. പത്താമനായാണ് ബെയ്‌ലി ക്രീസിലെത്തിയത്. ഈ ഘട്ടത്തില്‍ ലങ്കാഷെയറിന്റെ സ്‌കോര്‍ 400 കടന്നിരുന്നു. ജോഷ് ഷായുടെ പന്തിലാണ് താരം റണ്ണിനു ശ്രമിച്ചത്. അപ്പോഴാണ് മൊബൈല്‍ താഴെ ക്രീസില്‍ വീണത്. അതു ശ്രദ്ധിക്കാതെ താരം ഓട്ടം തുടരുന്നുണ്ട്.

ഇതു പെട്ടെന്നു തന്നെ കമന്റേറ്റര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നു. അതില്‍ ഒരാള്‍ അപ്പോള്‍ തന്നെ പ്രതികരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നു എന്തോ ഒന്ന് ക്രീസില്‍ വീണിട്ടുണ്ട്. അതു മൊബൈലാണെന്നു തോന്നു. എന്നാല്‍ സഹ കമന്റേറ്റര്‍ ആ സാധ്യത തള്ളിക്കളഞ്ഞു.

ഉടന്‍ തന്നെ ബൗളര്‍ മൊബൈല്‍ എടുത്തു അംപയര്‍ക്കു കൊടുക്കുന്നുണ്ട്. മത്സരത്തില്‍ 31 പന്തുകള്‍ നേരിട്ട് ബെയ്‌ലി പുറത്താകാതെ 22 റണ്‍സുമായി ടീം സ്‌കോര്‍ 450 കടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now