
ഹർദിക് വന്നു, കസേര ഒഴിഞ്ഞു കൊടുത്തു മലിംഗ എഴുന്നേറ്റ് പോയി! (വീഡിയോ)
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരിനിടെ ഡഗൗട്ടിലാണ് സംഭവം

ഹൈദരാബാദ്: മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യ വലിയ സമ്മർദ്ദത്തിലാണ്. അതിനിടെ ഹർദിക് വന്നപ്പോൾ കസേര ഒഴിഞ്ഞു കൊടുത്തു എഴുന്നേറ്റ് പോകുന്ന മുംബൈ പരിശീലക സംഘത്തിലെ ലസിത് മലിംഗയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരിനിടെ ഡഗൗട്ടിലാണ് സംഭവം. കീറൻ പൊള്ളാർഡും ലസിംത് മലിംഗയും ഇരിക്കുന്ന സ്ഥലത്തേക്ക് ഹർദിക് വന്നപ്പോൾ പൊള്ളാർഡ് എഴുന്നേൽക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതിനിടെ മലിംഗ സീറ്റിൽ നിന്നു എഴുന്നേറ്റ് പോകുന്നതും കാണാം. ഇതോടെ പൊള്ളാർഡ് കസേരയിൽ തന്നെ ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ട് മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ടു നിൽക്കുകയാണ് മുംബൈ. രോഹിതിനെ നായക സ്ഥാനത്തു നിന്നു മാറ്റിയതിൽ ആരാധക രോഷം ഒരുഭാഗത്ത് നിൽക്കുന്നതിനിടെയാണ് രണ്ട് തോൽവികൾ ടീമിനു സംഭവിച്ചത്. ടീമിനകത്തും ഹർദികിനെതിരെ കലാപമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പാണ്ഡ്യയുടെ രോഹിതിനോടുള്ള സമീപനമടക്കം വിമർശനങ്ങൾ നേരിടുന്നു. മുംബൈയുടെ മുഖ്യ താരവും പേസറുമായ ജസ്പ്രിത് ബുംറയ്ക്ക് നിർണായക ഘട്ടത്തിൽ ഓവർ നൽകാത്ത ഹർദികിന്റെ തീരുമാനവും ടീമിന്റെ പ്രകടനത്തെ ബാധിച്ചതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.
WHAT TO READ NEXT

'ഉറപ്പിച്ചോളു, റിയാന്‍ പരാഗ് നാളെയുടെ താരം!'- അഭിനന്ദിച്ച് സഞ്ജു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

Related News


'ഈ ആഴ്ച ഉള്ള കാര്യം അടുത്ത ആഴ്ച ഉണ്ടാകില്ല, ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്'; 'എഐ'യെക്കുറിച്ച് അരവിന്ദ് സ്വാമി

ലീക്ക് ആയ സ്വകാര്യദൃശ്യം ഡ്രൈവര്‍ക്കും സഹായിക്കും അയച്ചു കൊടുത്തു; ദിവസങ്ങളോളം വീടിന് പുറത്തിറങ്ങിയില്ല: രാധിക ആപ്തെ
