
മുത്തച്ഛന്റെ ഷോർട്സ് ധരിച്ചിറങ്ങി; മുഹമ്മദ് അലിയുടെ കൊച്ചുമകന് ഇടിക്കൂട്ടിൽ ജയത്തുടക്കം
മുഹമ്മദ് അലിയുടെ മകൾ റഷീദയുടെ മകനാണ് നിക്കോ
ന്യൂയോർക്ക്: ഇതിഹാസ ബോക്സർ മുഹമ്മദ് അലിയുടെ കൊച്ചുമകൻ നിക്കോ അലി വാൽഷിനു പ്രൊഫഷനൽ അരങ്ങേറ്റത്തിൽ നോക്കൗട്ട് വിജയം. മുത്തച്ഛൻ ഉപയോഗിച്ചിരുന്ന ഷോർട്സ് ധരിച്ചു റിങ്ങിലെത്തിയ താരം ആദ്യ റൗണ്ടിൽതന്നെ എതിരാളിയെ ഇടിച്ചു വീഴ്ത്തി. ഡിൽവെയ്റ്റ് വിഭാഗത്തിൽ ജോർദാൻ വീക്സിനെയാണ് 21കാരനായ നിക്കോ അലി കീഴ്പ്പെടുത്തിയത്.
മുഹമ്മദ് അലിയുടെ പാത പിന്തുടര്‍ന്ന് ബോക്‌സിങ്ങിലേക്ക് എത്തിയ നിക്കോ ഏറ്റവും വലിയ പോരാളിയെന്നാണ് മുത്തച്ഛനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചു ഒരുപാട് ആലോചിക്കാറുണ്ടെന്നും ഒത്തിരി മിസ് ചെയ്യുന്നുണ്ടെന്നും മത്സരം ജയിച്ചശേഷം താരം പറഞ്ഞു. മുഹമ്മദ് അലിയുടെ മകൾ റഷീദയുടെ മകനാണ് നിക്കോ.
And the pro career for the grandson of The Greatest is officially up and running @NicoAliX74 (1-0, 1 KO) earns the first round stoppage!#FrancoMoloney3 | ESPN pic.twitter.com/kFOqPDZrSY
â Top Rank Boxing (@trboxing) August 15, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി



