
ക്രിക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 27 കുപ്പി മദ്യം; സൗരാഷ്ട്ര താരങ്ങൾ കുരുക്കിൽ
ഗുജറാത്തിൽ മദ്യ നിരോധനമുണ്ട്. സംഭവത്തിൽ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അന്വേഷണം തുടങ്ങി

രാജ്കോട്ട്: സികെ നായിഡു ദേശീയ ക്രിക്കറ്റ് ടൂർണമെന്റ് കഴിഞ്ഞു മടങ്ങിയ അണ്ടർ 23 താരങ്ങളുടെ ബാഗുകളിൽ നിന്നു മദ്യക്കുപ്പികൾ പിടിച്ചെടുത്തു. ചണ്ഡീഗഢിൽ കളിക്കാനെത്തി, മത്സരം കഴിഞ്ഞു മടങ്ങിയ സൗരാഷ്ട്ര താരങ്ങളുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. വിമാനത്താവളത്തിലാണ് പരിശോധന നടന്നത്.
ഗുജറാത്തിൽ മദ്യ നിരോധനമുണ്ട്. സംഭവത്തിൽ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അന്വേഷണം തുടങ്ങി. താരങ്ങൾ നടപടി നേരിടേണ്ടി വരും.
WHAT TO READ NEXT

ഷാവി പടിയിറങ്ങും; ബാഴ്സലോണയെ പരിശീലിപ്പിക്കാന്‍ ഹാന്‍സി ഫ്ലിക്ക്?
ഈ മാസം 25നാണു ചണ്ഡീഗഢിനെ ടീം പരാജയപ്പെടുത്തിയത്. പിന്നാലെ സൗരാഷ്ട്ര ടീം ഗുജറാത്തിലേക്ക് മടങ്ങി. പ്രഷാം രാജ്ദേവ്, സമർഥ് ഗജ്ജർ, രക്ഷിത് മേത്ത, പർഷ്വരാജ് റാണ, സ്മിത്‍രാജ് ജലാനി എന്നിവരുടെ ബാഗുകളിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്.
ക്രിക്കറ്റ് കിറ്റിനുള്ളിൽ ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. 27 കുപ്പി മദ്യവും രണ്ട് കെയ്സ് ബിയറും പിടിച്ചെടുത്തതായാണ് പുറത്തു വന്ന വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത



