ഈ മൂന്ന് പേരെ നോക്കി വെച്ചോളൂ, ടി20 ലോകകപ്പില്‍ ഇവരുടെ തീപാറും പ്രകടനം പ്രവചിച്ച് ദിനേശ് കാര്‍ത്തിക്‌

നോക്കി വെക്കേണ്ടതായി മൂന്ന് താരങ്ങളുണ്ട് എന്നാണ് ഇവിടെ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് പറയുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

ലണ്ടന്‍: ടി20 ലോകകപ്പ് ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് തുടങ്ങി കഴിഞ്ഞു. ഫേവറിറ്റുകള്‍ ആരെല്ലാം, സെമി ഫൈനല്‍ ലൈനപ്പ് എങ്ങനെ വരും എന്നിങ്ങനെയെല്ലാം പോവുന്നു ചര്‍ച്ചകള്‍. നോക്കി വെക്കേണ്ടതായി മൂന്ന് താരങ്ങളുണ്ട് എന്നാണ് ഇവിടെ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് പറയുന്നത്. 

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, വിന്‍ഡിസ് ബാറ്റ്‌സ്മാന്‍ നികോളാസ് പൂരന്‍ എന്നിവരുടെ പേരാണ് ഇവിടെ ദിനേശ് കാര്‍ത്തിക് പറയുന്നത്. ടി20 ലോകകപ്പില്‍ ഈ മൂന്ന് പേരും മികവ് പുറത്തെടുക്കും എന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്. 

ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യക്കായി നിര്‍ണായക പ്രകടനം ഹര്‍ദിക് പുറത്തെടുക്കും എന്നും, ലീഡര്‍ ഓഫ് ദി പാക്ക് ആവും ഹര്‍ദിക് എന്നും ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെടുന്നു. ഒരു പോരിന് ഒരുങ്ങി നില്‍ക്കുന്ന മനോഭാവം വേണം. ഇന്ത്യന്‍ ടീമില്‍ ആ ആറ്റിറ്റിയൂഡ് ഹര്‍ദിക്കിലാണ് ഞാന്‍ കാണുന്നത്. 

മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കാനെത്തിയാല്‍ അത് ഓസ്‌ട്രേലിയക്ക് ഗുണം ചെയ്യും. തുടക്കത്തിലും ഡെത്ത് ഓവറുകളിലും നിര്‍ണായകമായ ഓവറുകളാവും സ്റ്റാര്‍ക്ക് എറിയുക. സ്‌പെഷ്യലായ ആളാണ് നികോളാസ് പൂരന്‍. 

കരിയര്‍ ഫിനിഷ് ചെയ്യുമ്പോള്‍ ടി20 ക്രിക്കറ്റിലെ മഹാന്മാരില്‍ ഒരാളുമാവും നികോളാസ് പൂരന്‍. അതുപോലെയാണ് പൂരന്റെ ബാറ്റിങ്. ബാറ്റ് സ്വിങ് എന്നൊന്ന് ഉണ്ട്. പൂരന്റേതാണ് ഏറ്റവും മികച്ച ബാറ്റ് സ്വിങ് ക്രിക്കറ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now