മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നറാണ് വെങ്കടരമണ. ഇന്ത്യക്കായി ഒരു ടെസ്റ്റും ഒരു ഏകദിന മത്സരവും കളിച്ചിട്ടുണ്ട്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:23 am IST

News Now

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരവും തമിഴ്‌നാട് രഞ്ജി ടീം പരിശീലകനുമായ എം വെങ്കടരമണ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരവും കേരള പേസ് ബൗളറുമായ ടിനു യോഹന്നാന്റെ പകരക്കാരനായാണ് വെങ്കടരമണയെ തിരഞ്ഞെടുത്തത്. 2023-24 സീസണിലെ രഞ്ജി ടീമിനെ വെങ്കടരമണ പരിശീലിപ്പിക്കും. 

മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നറാണ് വെങ്കടരമണ. ഇന്ത്യക്കായി ഒരു ടെസ്റ്റും ഒരു ഏകദിന മത്സരവും കളിച്ചിട്ടുണ്ട്. 2021 മുതല്‍ 23 വരെയാണ് തമിഴ്‌നാടിനെ പരിശീലിപ്പിച്ചത്. 

നേരത്തെ ദുലീപ് ട്രോഫിയില്‍ ദക്ഷിണ മേഖലയുടെ പരിശീലകനായിരുന്നു വെങ്കടരമണം. അദ്ദേഹത്തിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷം ടീം ദുലീപ് ട്രോഫിയില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ മാസം 15 മുതല്‍ തുടങ്ങുന്ന ബുചി ബാബു ടൂര്‍ണമെന്റായിരിക്കും കേരള പരിശീലകനെന്ന നിലയിലെ അദ്ദേഹത്തിന്റെ ആദ്യ പോരാട്ടം. 

2020 മുതലാണ് ടിനു യോഹന്നാന്‍ കേരളത്തിന്റെ കോച്ചായി പ്രവര്‍ത്തിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ രണ്ട് തവണയായി കേരളത്തെ ക്വാര്‍ട്ടര്‍ വരെ എത്തിക്കാന്‍ ടിനുവിനു സാധിച്ചു. മികച്ച രഞ്ജി സീസണും ടിനുവിനു കീഴില്‍ കേരളം കളിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates