
വന്‍ അട്ടിമറി; എഫ്എ കപ്പില്‍ നിന്ന് ചാംപ്യന്മാരായ ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം!
മക്ക്ലസ്ഫീല്‍ഡ് എഫ്സി ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി

ലണ്ടന്‍: എഫ്എ കപ്പ് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരെ പുറത്താക്കി വമ്പന്‍ അട്ടിമറിയുമായി ആറാം ഡിവിഷന് ടീം മക്ക്ലസ്ഫീല്‍ഡ് എഫ്സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ വിജയിച്ചു കയറിയത്. മൂന്നാം റൗണ്ടില്‍ നാണംകെട്ട് നിലവിലെ ചാംപ്യന്മാര് പുറത്തായി.
കളിയുടെ 43, 61 മിനിറ്റുകളില്‍ ഗോളുകള്‍ നേടിയാണ് മക്ക്ലസ്ഫീല്‍ഡ് വിജയമുറപ്പിച്ചത്. പോള്‍ ഡോവ്സന്, ഇസാക്ക് ബക്ക്ലി റിക്കല്‍ട്സ് എന്നിവരാണ് മക്ക്ലസ്ഫീല്‍ഡിനായി വല ചലിപ്പിച്ചത്. 90ാം മിനിറ്റില്‍ യരമി പിനോ പാലസിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയെങ്കിലും അതു മതിയായില്ല.
പുതിയ പരിശീലക ലിയാം റോസീനിയര്‍ക്കു കീഴില്‍ ചാല്‍ട്ടനെ നേരിടാനിറങ്ങിയ ചെല്‍സി 5-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആസ്റ്റന്‍ വില്ല 2-1നു ടോട്ടനത്തെ വീഴ്ത്തി. സതാംപ്ടന് 3-2നു ഡോണ്‍കസ്റ്ററിനെ പരാജയപ്പെടുത്തി. വാട്ഫോര്‍ഡിനെ ബ്രിസ്റ്റോള്‍ സിറ്റി 5-1നും തകര്‍ത്തു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
macclesfield pull off FA Cup’s greatest shock by knocking out holders Crystal Palace.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




