
സ്പെയിനിന് ഒരു ദുരന്തം വന്നപ്പോള്‍ കൈത്താങ്ങായി മെസി; 'മനുഷ്യത്വത്തിന്റെ മനോഹര മാതൃക'; 80,000 യൂറോ സഹായം
സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് മേഖലയിലെ സിയേറെ ഒഎസ്റ്റെ പ്രദേശത്ത് ആളിപ്പടര്‍ന്ന കാട്ടുതീയില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി മെസി 80,000 യൂറോ സംഭാവന നല്കി.

എന്നും ലോകത്തെ അത്ഭുതപ്പെടുത്തുന്ന താരമാണ് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി. അദ്ദേഹത്തിന്റെ മനുഷ്യത്വത്തിന്റെ മനോഹരമായ മാതൃകപരമായ ഇടപെടലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് മേഖലയിലെ സിയേറെ ഒഎസ്റ്റെ പ്രദേശത്ത് ആളിപ്പടര്‍ന്ന കാട്ടുതീയില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി മെസി 80,000 യൂറോ സംഭാവന നല്കി.
മാഡ്രിഡ് പ്രാദേശിക സര്‍ക്കാരിന്റെ അധ്യക്ഷനായ ഇസബെല്‍ ഡിയാസ് അയൂസോ സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. സംഭാവന നല്കിയ ബാഴ്സ മുന്‍താരത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 'ലയണല്‍ മെസി സിയേറ ഒഎസ്റ്റെയുടെ പുനര്‍നിര്‍മാണത്തിനായി 80,000 യൂറോ സംഭാവന ചെയ്തു. അദ്ദേഹത്തെ ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. മാഡ്രിഡ് ജനങ്ങള്‍ അദ്ദേഹത്തെ നേരില്‍ സ്വീകരിച്ച് ആദരിക്കാന്‍ കാത്തിരിക്കുകയാണ്,' - ഇസബെല്‍ ഡിയാസ് അയൂസോ എക്സില്‍ കുറിച്ചു.
കഴിഞ്ഞയാഴ്ചകളിലുണ്ടായ വന്‍ കാട്ടൂതീ പ്രദേശത്ത് ആകെ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. അത് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് മെസിയുടെ സംഭാവനയെത്തിയത്. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വിവിധ പട്ടണങ്ങളിലെ ജനവാസമേഖലകളിലേക്ക് താമസക്കാര്‍ക്ക് ഇപ്പോഴും മടങ്ങിയെത്താനായിട്ടില്ല.2026ലെ ലോകകപ്പില്‍ മെസി അര്‍ജന്റീനയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ചിരുന്നു. കളിയുടെ അധികസമയത്ത് സ്പെയിന് നേടിയ ഒരു ഗോളിന് അര്‍ജന്റീനയ്ക്ക് തുടര്‍ച്ചയായ രണ്ടാം ലോകകിരീടം നഷ്ടമായി. മത്സരശേഷം ഇരുരാജ്യങ്ങളുടെയും താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതിനിടെ തങ്ങളെ പരാജയപ്പെടുത്തിയ രാജ്യത്തിന് ദുരന്തസമയ്തത് കൈത്താങ്ങാവാനായി മെസിയുടെ ഇടപെടല്‍ എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമാകുകയാണ്.
Messi donates 80,000 euros to Spain
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം






