ബ്രെന്‍ഡ്‌ഫോര്‍ഡില്‍ ജയത്തിന് 'ആകാശ നീലിമ'- സലയുടെ ആഘോഷ രാവ്!

ബ്രെന്‍ഡ്‌ഫോര്‍ഡ് എഫ്സിയെ 1-4നു വീഴ്ത്തി

സഹ താരങ്ങള്‍ക്കൊപ്പം ഗോള്‍ ആഘോഷിക്കുന്ന മുഹമ്മദ് സലട്വിറ്റര്‍
Last Updated :17 February 2024, 9:00 pm IST
Edited by :renjith.k

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു തകര്‍പ്പന്‍ ജയം. എവേ പോരാട്ടത്തില്‍ ബ്രെന്‍ഡ്‌ഫോര്‍ഡിനെ അവര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വീഴ്ത്തി. പരിക്ക് മാറി സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല തിരിച്ചു വരവ് ഗോളടിപ്പിച്ചും ഗോളടിച്ചും ആഘോഷിച്ചു.

35ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനസ്, 55ാം മിനിറ്റില്‍ അലക്‌സിസ് മാക്ക് അലിസ്റ്റര്‍, 68ാം മിനിറ്റില്‍ മുഹമ്മദ് സല, ഒടുവില്‍ 86ാം മിനിറ്റില്‍ കോഡി ഗാക്‌പോ എന്നിവര്‍ ലിവര്‍പൂളിനായി വല ചലിപ്പിച്ചു. 75ാം മിനിറ്റില്‍ ഇവാന്‍ ടോണി ബ്രെന്‍ഡ്‌ഫോര്‍ഡിനായി ആശ്വാസ ഗോള്‍ നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

55ാം മിനിറ്റില്‍ മാക്ക് അലിസ്റ്റര്‍ നേടിയ ഗോളിനു വഴിയൊരുക്കിയത് സലയാണ്. പിന്നാലെയാണ് താരത്തിന്റെ ഗോള്‍. രണ്ടാം പകുതിയില്‍ പകരക്കാരനായാണ് ഈജിപ്ഷ്യന്‍ താരം കളത്തിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now