
സ്വന്തം ദേശീയ റെക്കോർഡ് തിരുത്തി മലയാളി 'വണ്ടർ ബോയ്'; 400 മീറ്ററിൽ മുഹമ്മദ് അഷ്ഫാഖിന്റെ കുതിപ്പ്
ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡൽ പ്രതീക്ഷ

ഒറെഗോൺ: ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി ഇന്ത്യയുടെ മലയാളി വണ്ടർ ബോയ് മുഹമ്മദ് അഷ്ഫാഖ്. 400 മീറ്ററിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച് മുഹമ്മദ് അഷ്ഫാഖ് വിസ്മയം തീർത്തു. 400 മീറ്റർ ഹീറ്റ്സിൽ 45.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് അഷ്ഫാഖ് അമേരിക്കൻ താരം ജെയഡ്ൻ ഡി ലിയോണിനു (45.63 സെക്കൻഡ്) പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഈ സീസണിൽ താൻ തന്നെ കുറിച്ച 46.05 സെക്കൻഡ് സമയത്തിന്റെ റെക്കോർഡാണ് മുഹമ്മദ് അഷ്ഫാഖ് തിരുത്തിയത്. ഹീറ്റ്സിലെ റെക്കോർഡ് പ്രകടനത്തിന്റെ പിൻബലത്തിൽ മലയാളി താരം സെമിയിലേക്ക് മുന്നേറുകയും ചെയ്തു. യോഗ്യതാ പോരാട്ടത്തിൽ മൊത്തം പ്രകടനത്തിൽ താരം നാലാം സ്ഥാനത്ത്.
WHAT TO READ NEXT

25ാം വയസിൽ വിരമിച്ച് ഇംഗ്ലണ്ട് പേസർ! ഞെട്ടി ക്രിക്കറ്റ് ലോകം
ഹീറ്റ്സിൽ തികച്ച ആത്മവിശ്വാസത്തോടെയാണ് മുഹമ്മദ് അഷ്ഫാഖ് മത്സരിച്ചത്. പിന്നാലെയാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തുള്ള ഫിനിഷിങ്. ഈ സീസണിലെ ഓരോ ടൂർണമെന്റ് കഴിയുമ്പോഴും താരം മികവ് മെച്ചപ്പെടുത്തുന്നുണ്ട്. ലോക പോരിൽ സെമിയിൽ എത്തിയതോടെ ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷയുള്ള താരങ്ങളിൽ ഒരാളയും മലയാളി താരം മാറി.
WHAT TO READ NEXT

ഷമി, സർഫറാസ്, ഈശ്വരൻ... പുരികം ഉയരും ചില 'അഗാർക്കർ തഴയലുകൾ'
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Mohammed Ashfaq bettered his own previous national record of 46.05 seconds, set earlier this season in April
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



