
മനോഹരമായി 'ദണ്ഡിയ ഡാന്‍സ്' കളിച്ച് ധോനിയും ബ്രാവോയും (വീഡിയോ)
ധോനിയെ നൃത്തം പഠിപ്പിക്കുന്ന ആകാശ് അംബാനി, നോക്കി പഠിച്ച് ബ്രാവോ
അഹമ്മദാബാദ്: അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്കിടെ ഗുജറാത്തി നാടോടി നൃത്തമായ ദണ്ഡിയ കളിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ മഹേന്ദ്ര സിങ് ധോനി. ഒപ്പം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ഓള് റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും.
മറ്റൊരു വീഡിയോയില്‍ ആനന്ദിന്റെ സഹോദരന് ആകാശ് അംബാനി ധോനിക്ക് നൃത്തത്തിന്റെ രീതി പഠിപ്പിച്ചു കൊടുക്കുന്നതു കാണാം. ഈ വീഡിയോയും ശ്രദ്ധേയമായി.
WHAT TO READ NEXT

ഹര്മന് പ്രീത് ഇല്ല, മുംബൈക്ക് അത് പ്രശ്നമല്ല! വിജയ വഴിയില്‍
ധോനിയും ബ്രാവോയും മനോഹരമായി ദണ്ഡിയ നൃത്തം ചെയ്യുന്നുണ്ട്. തൊട്ടടുത്തു നിന്നു സാക്ഷി സ്വയം ഡാന്‍സ് കളിച്ചാണ് ഇരുവര്‍ക്കുമൊപ്പം ആഘോഷിക്കുന്നത്.
ആകാശ് അംബാനി നൃത്തത്തിന്റെ രീതി പഠിപ്പിക്കുന്ന വീഡിയോയിലും ബ്രാവോയെ കാണാം. താരം തൊട്ടടുത്തു നിന്നു സ്വയം ചെയ്തു നോക്കുന്നതാണ് ദൃശ്യം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീവെഡ്ഡിങ് ആഘോഷങ്ങളില്‍ ഇന്ത്യയില്‍ പല പ്രമുഖരും പങ്കെടുത്തിരുന്നു. പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്


