
ആധികാരികം ഈ വിജയം; അഞ്ചാം കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്
ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം അനായസം മറികടന്നു
അബുദാബി: അബുദാബി: പതിമൂന്നാമത് ഐപിഎല്‍ ഫൈനില്‍ ഡല്‍ഹിയെ തകര്‍ത്ത് അഞ്ചാം കീരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈയുടെ ആധികാരിക വിജയം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് മികവിലാണ് മുംബൈയുടെ വിജയം. 51 ബോളില്‍ 68 റണ്‍സാണ് രോഹിത് നേടിയത്. ഇഷാന് കിഷനും സൂര്യകുമാറും ഡികോക്കും രോഹിതിന് പിന്തുണ നല്കി.
നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 156 റണ്‍സെടുത്തത്. 22 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമാക്കിയ ശേഷമാണ്, അയ്യര്‍ പന്ത് കൂട്ടുകെട്ട് ഡല്‍ഹിക്ക് കരുത്തായത്. 11.3 ഓവര്‍ ക്രീസില്‍നിന്ന ഇരുവരും നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 96 റണ്‍സ്. പന്ത് 38 പന്തില്‍ നാലു ഫോറും രണ്ടു സിക്സും സഹിതം 56 റണ്‍സെടുത്തു. അയ്യര്‍ 50 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതം 65 റണ്‍സുമായി പുറത്താകാതെ നിന്നു.
്
ആദ്യ പന്തില്‍ത്തന്നെ മാര്‍ക്കസ് സ്റ്റോയ്നിസ് ഗോള്‍ഡന്‍ ഡക്കാകുന്ന കാഴ്ചയോടെ തുടങ്ങിയ ഇന്നിങ്സില്‍, അജിന്‍ക്യ രഹാനെ (നാലു പന്തില്‍ രണ്ട്), ശിഖര്‍ ധവാന് (13 പന്തില്‍ 15) എന്നിവരാണ് 22 റണ്‍സിനിടെ പവലിയനില്‍ തിരിച്ചെത്തിയ മറ്റു രണ്ടു പേര്. ഷിംമ്രോണ്‍ ഹെറ്റ്മെയര്‍ (അഞ്ച് പന്തില്‍ അഞ്ച്), അക്സര്‍ പട്ടേല്‍ (ഒന്‍പത് പന്തില്‍ ഒന്‍പത്) എന്നിവര്‍ നിരാശപ്പെടുത്തി. കഗീസോ റബാദ അവസാന പന്തില്‍ റണ്ണൗട്ടായി.
മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നഥാന്‍ കൂള്‍ട്ടര്‍നൈല്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടും ജയന്ത് യാദവ് നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു. ഐപിഎല്‍ 13ാം സീസണില്‍ പവര്‍പ്ലേയിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിനും ബോള്‍ട്ട് അര്‍ഹനായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!



