അന്ന് മുജീബുര്‍ റഹ്മാന് പകരം ഗസന്‍ഫര്‍ കെകെആറില്‍, ഇന്ന് ഗസന്ഫര്ക്ക് പകരം മുജീബുര്‍ റഹ്മാന് മുംബൈയില്‍!
അഫ്ഗാന് സ്പിന്നര്‍ക്ക് പകരം മറ്റൊരു അഫ്ഗാന് സ്പിന്നറെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്

മുംബൈ: അഫ്ഗാനിസ്ഥാന് സ്പിന്നര്‍ മുജീബുര്‍ റഹ്മാനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ലേലത്തില്‍ ടീമിലെത്തിച്ച അഫ്ഗാന് സ്പിന്നറും കൗമാര താരവുമായ അല്ലാഹ് ഗസന്ഫറിനു പരിക്കേറ്റതോടെയാണ് മുംബൈ ടീം മുജീബുര്‍ റഹ്മാനെ പാളയത്തിലെത്തിച്ചത്.
കഴിഞ്ഞ സീസണില്‍ മുജീബുര്‍ റഹ്മാന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലായിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്നു കളിക്കാനായില്ല. പകരക്കാരനായി കെകെആര്‍ അന്ന് ടീമിലെത്തിച്ചത് ഗസന്‍ഫറിനെ ആയിരുന്നു. ഇത്തവണ ഗസന്ഫറിനു പകരം മുജീബുര്‍ മുംബൈയിലേക്ക് വരുന്നത് യാദൃശ്ചികതയായി.
മെഗാ ലേലത്തില്‍ 4.8 കോടി മുടക്കിയാണ് മുംബൈ ഗസന്‍ഫറിനെ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്റെ സിംബാബ്വെ പര്യടനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്.
2018ലാണ് മുജീബുര്‍ റഹ്മാന് ഐപിഎല്ലില്‍ അരങ്ങേറിയത്. പഞ്ചാബ് കിങ്സിനായാണ് കളത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം കെകെആറില്‍ എത്തിയെങ്കിലും കളിക്കാനും സാധിച്ചില്ല. 19 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 19 വിക്കറ്റുകളാണ് മുജീബുര്‍ ഇതുവരെ നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്



