ഓസ്‌ട്രേലിയയുടെ ഡേവിസ് കപ്പ് താരം; നീല്‍ ഫ്രേസര്‍ അന്തരിച്ചു

1960ല്‍ ഓസ്‌ട്രേലിയന്‍ ടെന്നീസ് താരം റോഡ് ലാവറിനെ തോല്‍പ്പിച്ച് വിംബിള്‍ഡണ്‍ നേടി

Neale Fraser Australia's Davis Cup great dies
നീല്‍ ഫ്രേസര്‍എക്‌സ്
Last Updated :3 December 2024, 5:00 pm IST
Edited by :amalkjoy

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ ഡേവിസ് കപ്പ് താരം നീല്‍ ഫ്രേസര്‍ (91) അന്തരിച്ചു. 24 വര്‍ഷത്തെ കരിയറില്‍ നാല് ഡേവിസ് കപ്പ് കിരീടങ്ങള്‍ക്ക് പുറമെ മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ താരമാണ് നീല്‍ ഫ്രേസര്‍. നീലിന്റെ വിയോഗത്തില്‍ കായികരംഗത്തെ അതികായന്മാരില്‍ ഒരാളെ നഷ്ടപ്പെട്ടുവെന്നാണ് ടെന്നീസ് ഓസ്‌ട്രേലിയ അനുശോചനം അറിയിച്ചത്.

1960ല്‍ ഓസ്‌ട്രേലിയന്‍ ടെന്നീസ് താരം റോഡ് ലാവറിനെ തോല്‍പ്പിച്ച് വിംബിള്‍ഡണ്‍ നേടി. 1959ലും 60ലും സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, മിക്‌സഡ് കിരീടങ്ങള്‍ നേടി. രണ്ട് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെ 11 പ്രധാന പുരുഷ ഡബിള്‍സ് കിരീടങ്ങളും നേടി.

തുടര്‍ച്ചയായി നാല് ഡേവിസ് കപ്പ് കിരീടങ്ങളാണ് നീല്‍ ഫ്രേസര്‍ ഓസ്‌ട്രേലിയയ്ക്ക് നേടിക്കൊടുത്തത്. 1984ല്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടിയിരുന്നു. 2008ല്‍ കായികരംഗത്തെ മികച്ച നേട്ടത്തിന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഫിലിപ്പ് ചാട്രിയര്‍ അവാര്‍ഡ് ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now