ഓസ്ട്രേലിയന്‍ മുന്‍ താരങ്ങളെ അന്വേഷിച്ച് ബിസിസിഐ പോയിട്ടില്ലെന്നും സെക്രട്ടറി

Shah denies approaching Aussies
ഇന്ത്യന്‍ താരങ്ങള്‍Source by : ട്വിറ്റര്‍
Last Updated :24 May 2024, 12:52 pm IST

News Now

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ സെക്രട്ടറി ജയ്ഷാ. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചു വ്യക്തമായ ധാരണയുള്ള ആളായിരിക്കണം പരിശീലകനെന്നു ജയ്ഷാ വ്യക്തമാക്കി. ടി20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയും. പകരക്കാരനായി പല പേരുകളും അന്തരീക്ഷത്തിലുണ്ട്.

'പരിശീലകനാകാന്‍ ആവശ്യപ്പെട്ട് ഞാനോ, ബിസിസിഐയിലെ മറ്റൊരാളോ മുന്‍ ഓസീസ് താരങ്ങളെ സമീപിച്ചിട്ടില്ല. പ്രചരിക്കുന്ന അത്തരം മാധ്യമ വാര്‍ത്തകള്‍ പൂര്‍ണമായി അസംബന്ധമാണ്.'

'ഇന്ത്യന്‍ ടീം പരിശീലകനെ തിരഞ്ഞെടുക്കുക എന്നത് സൂക്ഷമവും സമഗ്രവുമായ പ്രക്രിയയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഘടന സംബന്ധിച്ചു ആഴത്തിലുള്ള അറിവുള്ള ആളായിരിക്കണം. അഭിമുഖത്തില്‍ ലഭിക്കുന്ന ഉയര്‍ന്ന റാങ്കും തിരഞ്ഞെടുപ്പില്‍ മാനദണ്ഡമാണ്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് വ്യക്തമായ ധാരണ പരിശീലകനു ഉണ്ടായിരിക്കണം എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പരമ പ്രധാന കാര്യം. ഇന്ത്യന്‍ ടീമിന്റെ നിലവാരം മുകളിലേക്ക് ഉയര്‍ത്തുക എന്നതായിരിക്കണം പരിശീലകന്റെ സുപ്രധാന ലക്ഷ്യം'- ജയ് ഷാ വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ പരിശീലകരായ ജസ്റ്റിന്‍ ലാംഗര്‍, റിക്കി പോണ്ടിങ്, ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിവരുടെ പേരുകളാണ് തുടക്കം മുതല്‍ കേട്ടത്. അതിനിടെ ഗൗതം ഗംഭീറിന്റെ പേരും പൊന്തി വന്നു. നിലവില്‍ സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നത് ഗംഭീര്‍ തന്നെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates