ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റില്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ ക്വാര്‍ട്ടര്‍

ഈ മാസം 28നാണ് പോരാട്ടം

Indian cricket team Asian Games 2026
Indian cricket teamx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :26 സെപ്റ്റംബർ 2026, 12:46 pm IST

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ എതിരാളികള്‍. ഈ മാസം 28നാണ് ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ ക്വാര്‍ട്ടര്‍ പോരാട്ടം.

നേപ്പാളും ജപ്പാനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെ നേപ്പാള്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായും അഫ്ഗാനിസ്ഥാന്‍ രണ്ടാം സ്ഥാനക്കാരുമായും നോക്കൗട്ടിലേക്ക് മുന്നേറുകയായിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ എതിരാളികളായി അഫ്ഗാന്‍ വന്നത്.

നേപ്പാള്‍- ജപ്പാന്‍ പോരാട്ടം മഴയെ തുടര്‍ന്നു 15 ഓവറാക്കിയാണ് നടത്തിയത്. ആദ്യം ബാറ്റ് നേപ്പാള്‍ 15 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. എന്നാല്‍ പിന്നീട് ജപ്പാന് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. കനത്ത മഴ കളി നടത്താനുള്ള സാഹചര്യം പാടെ ഇല്ലാതാക്കിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ നേപ്പാള്‍ ആദ്യ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ചിരുന്നു. നേപ്പാളിന്റെ സ്പിന്‍ ബൗളിങിനു മുന്നില്‍ അഫ്ഗാന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഇതോടെയാണ് അവര്‍ക്ക് ഗ്രൂപ്പ് ചാംപ്യന്‍മാരാകാനുള്ള വഴി തെളിഞ്ഞത്.

News Now

Summary

India will face Afghanistan in the men's cricket quarter-finals at the Asian Games 2026 after Nepal topped Pool A following a rain-affected washout against Japan in Nisshin on Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates