
ലഖ്നൗവിനെ വീഴ്ത്തി, സാള്‍ട്ടിന്റെ വെടിക്കെട്ട് പൂരം, കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം
നേരത്തെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലഖ്നൗ 161 റണ്‍സെടുത്തത്.

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കൊല്‍ക്കത്തയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 47 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ടാണ് നൈറ്റ് റൈഡേഴ്‌സിന്റെ ടോപ് സ്‌കോറര്‍.
ലഖ്നൗ ഉയര്‍ത്തിയ 161 റണ്‍സ് വിജലയക്ഷ്യം 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. 42 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി തുടക്കത്തിലെ പതറിയ ടീമിനെ രഘുവംശിയും (38 പന്തില്‍ നിന്ന് 38) സാള്‍ട്ടും ചേര്‍ന്ന് വിജയ തീരത്ത് എത്തിക്കുകയായിരുന്നു.
നേരത്തെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലഖ്നൗ 161 റണ്‍സെടുത്തത്. നിക്കോളാസ് പൂരാന്‍, അയുഷ് ബദോനി, ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിങാണ് ടീമിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

ചേതേശ്വര്‍ പൂജാര വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്സില്‍?
പൂരാനാണ് ടോപ് സ്‌കോറര്‍. താരം 32 പന്തില്‍ നാല് സിക്സും രണ്ട് ഫോറും സഹിതം 45 റണ്‍സെടുത്തു. രാഹുല്‍ 27 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 39 റണ്‍സ്. ബദോനി ഒരു സിക്സും രണ്ട് ഫോറും സഹിതം 27 പന്തില്‍ 29 റണ്‍സെടുത്തു.
മിച്ചല്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്ര റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



