
രണ്ട് ബീമറുകളില്‍ നടപടിയില്ല; കലിപ്പിച്ച് ഡേവിഡ് വാര്‍ണര്‍; അമ്പയറെ പിന്തുണച്ച് ഹൈദരാബാദ് കോച്ച്
സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ക്ഷുഭിതനാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളര്‍ ഹര്‍ഷല്‍ പട്ടേലിന്റെ ബീമറുകള്‍
ചെന്നൈ: സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ക്ഷുഭിതനാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളര്‍ ഹര്‍ഷല്‍ പട്ടേലിന്റെ ബീമറുകള്‍. ഹര്‍ഷലിനെതിരെ നടപടി ആവശ്യപ്പെട്ടാണ് വാര്‍ണര്‍ പ്രതിഷേധിച്ചചത്.
18ാം ഓവറില്‍ ജാസന്‍ ഹോള്‍ഡറിന് എതിരെയാണ് ഹര്‍ഷലിന്റെ ആദ്യ ബീമര്‍ വന്നത്. ഇതില്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചു. അവസാന ഓവറില്‍ റാഷിദ് ഖാനെതിരേയും ഹര്‍ഷല്‍ പട്ടേലില്‍ നീന്ന് വീണ്ടും ബീമറെത്തി.
ഐപിഎല്‍ നിയമം അനുസരിച്ച് അരയ്ക്ക് മുകളിലെ ഫുള്‍ ടോസിന് അമ്പയറുടെ പക്കല്‍ നിന്ന് രണ്ട് മുന്നറിയിപ്പ് ലഭിച്ചാല്‍ ആ ബൗളറെ ബൗളിങ്ങില്‍ നിന്ന് വിലക്കണം. എന്നാല്‍ അമ്പയറുടെ തീരുമാനത്തെ പിന്തുണച്ച് സണ്‍റൈസേഴ്സ് പരിശീലകന് ട്രെവര്‍ ബെയ്ലിസ് എത്തി.
ആദ്യം എറിഞ്ഞ ബീമര്‍ ബാറ്റ്സ്മാന്റെ ശരീരം ലക്ഷ്യമാക്കിയല്ല വന്നത് എന്ന് ഹൈദരാബാദ് പരിശീലകന് പറഞ്ഞു. ബാറ്റ്സ്മാന്റെ ശരീരത്തിന് നേര്‍ക്ക് വരുന്ന രണ്ട് ബീമറുകള്‍ ഒരു കളിയില്‍ ബൗളറില്‍ നിന്ന് വന്നാല്‍ ആ ബൗളറുടെ ബൗളിങ് വിലക്കണം എന്നാണ് നിയമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്

Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍



