ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരാളും ഇല്ല! ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇവര്‍

വനിതാ വിഭാഗത്തില്‍ ഇടം പിടിച്ച് അരുന്ധതി റെഡ്ഡി

ICC Player of the Month award nominees
ICC Player of the Month award x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :16 മാർച്ച് 2026, 7:44 pm IST

ദുബൈ: ഫെബ്രുവരി മാസത്തിലെ ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരു താരവും ഇല്ല. അതേസമയം വനിതാ വിഭാഗത്തിലെ മികച്ച താരത്തിനുള്ള പട്ടികയില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി ഇടം പിടിച്ചു.

പാകിസ്ഥാന്‍ താരം സാഹിബ് സാദ ഫര്‍ഹാന്‍, ഇംഗ്ലണ്ട് താരം വില്‍ ജാക്‌സ്, യുഎസ്എ പേസര്‍ ഷാഡ്‌ലി വാന്‍ ഷാല്‍വിക് എന്നിവരാണ് പുരുഷ വിഭാഗം പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇടം പിടിച്ചത്. മൂവരും ലോകകപ്പില്‍ തിളങ്ങിയിരുന്നു.

ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം ഫര്‍ഹാനാണ്. പാക് ടീം സെമി കാണാതെ പുറത്തായെങ്കിലും ഫര്‍ഹാന്‍ 383 റണ്‍സാണ് ലോകകപ്പില്‍ നേടിയത്. ടി20 ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന അനുപമ നേട്ടവും ഫര്‍ഹാന്‍ സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായകമായത് വില്‍ ജാക്‌സിന്റെ ഓള്‍ റൗണ്ട് മികവാണ്. 194 റണ്‍സും 11 വിക്കറ്റുകളും താരം നേടി.

പ്രാഥമിക ഘട്ടത്തില്‍ തന്നെ യുഎസ്എ പുറത്തായെങ്കിലും ഷാല്‍വികിന്റെ ബൗളിങ് ശ്രദ്ധേയമായിരുന്നു. ഇന്ത്യക്കും പാകിസ്ഥാനും എതിരെ താരം നാല് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. നാല് കളിയില്‍ നിന്നു താരം മൊത്തം 13 വിക്കറ്റുകളാണ് വീഴ്ത്തിയത്.

വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി, ശ്രീലങ്കയുടെ ഹര്‍ഷിത സമരവിക്രമ, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സന ഫാത്തിമ എന്നിവരാണ് ഉള്‍പ്പെട്ടത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനമാണ് അരുന്ധതി പുറത്തെടുത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്നു താരം 9 വിക്കറ്റുകള്‍ വീഴ്ത്തി.

News Now

Summary

Despite India's successful T20 World Cup title defence, no Indian men's cricketer was shortlisted for the ICC Player of the Month award for February

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates