ഇന്ത്യക്കെതിരായ ടി20 പരമ്പര ജൂലൈ 27 മുതല്‍

Nuwan Thushara ruled out
നുവാന്‍ തുഷാരSource by : എക്സ്
Last Updated :25 July 2024, 5:20 pm IST

News Now

കൊളംബോ: ഇന്ത്യക്കെതിരായ ടി20 പരമ്പര തുടങ്ങാനിരിക്കെ ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി. പേസര്‍ നുവാന്‍ തുഷാര പരിക്കേറ്റ് പുറത്തായി. ദുഷ്മന്ത ചമീര നേരത്തെ പരിക്കേറ്റ് പുറത്തായതിനു പിന്നാലെയാണ് മറ്റൊരു താരത്തെ കൂടി ലങ്കയ്ക്ക് നഷ്ടമാകുന്നത്.

കൈവിരലിനേറ്റ പരിക്കാണ് തുഷാരയ്ക്ക് വിനയായത്. താരത്തിനു പരമ്പര മുഴുവന്‍ നഷ്ടമാകുമെന്നാണ് വിവരം. പരിശീലനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. താരത്തിനു പകരം ദില്‍ഷന്‍ മധുഷങ്കയാണ് ടീമിലെത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

9 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്നു 19 വിക്കറ്റുകളാണ് നുവാന്‍ തുഷാര വീഴ്ത്തിയത്. ഈ മാസം 27 മുതലാണ് ഇന്ത്യ ശ്രീലങ്ക ടി20 പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates