
കോച്ചിന്റെ ഉപദേശം ഇഷ്ടമായില്ല, വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, ഒന്നും മിണ്ടാതെ ബാബർ; പാകിസ്ഥാൻ ടീമിൽ അതൃപ്തി ? (വിഡിയോ)
കോച്ച് മൈക്കൽ ഹെസ്സന്റെ തീരുമാനങ്ങളിൽ പാകിസ്ഥാന്‍ ടീം നായകന്‍ സല്‍മാന്‍ അലി ആഘയ്ക്ക് എതിർപ്പുണ്ടെന്നാണ് സൂചന.

കൊളംബോ: ടി20 ലോകകപ്പ് 2026ൽ നമീബിയക്കെതിരായ നിർണായക ഗ്രൂപ്പ് എ മത്സരത്തിൽ വിജയിച്ചെങ്കിലും പാക് ടീമിനുള്ളിൽ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന നമീബിയക്കെതിരായ മത്സരത്തിനിടെ പാക് ക്യാപ്റ്റനും കോച്ചും തമ്മിൽ വാക്കേറ്റമുണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കോച്ച് മൈക്കൽ ഹെസ്സന്റെ തീരുമാനങ്ങളിൽ പാകിസ്ഥാന്‍ ടീം നായകന്‍ സല്‍മാന്‍ അലി ആഘയ്ക്ക് എതിർപ്പുണ്ടെന്നാണ് സൂചന.
നമീബിയക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓപ്പണിങ് ബാറ്റർ അയൂബ് 14 റൺസെടുത്തു പുറത്തായെങ്കിലും തുടർന്ന് കളത്തിലെത്തിയ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഘയും
ഫർഹാനും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 42 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ 38 റൺസ് നേടിയ ആഘ പുറത്തായതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ ഗ്രൗണ്ടിൽ നടന്നത്.
When Pakistan captain Salman Ali Agha was told Babar Azam is the next player to bat in pic.twitter.com/IU3DrPtoJp
— Brutal Truth (@sarkarstix) February 18, 2026
ഹെഡ് കോച്ച് മൈക്ക് ഹെസ്സൻ സംസാരിക്കുന്നതിനിടെ ദേഷ്യപ്പെട്ട് ആഘ വെള്ളക്കുപ്പി വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. താരത്തിന്റെ പെരുമാറ്റത്തിൽ അമ്പരന്ന് പോയ കോച്ച് കുറച്ചു സമയം മിണ്ടാതെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇരുവരുടെയും സമീപത്ത് നിന്നിരുന്ന മുതിർന്ന ബാബർ അസം വിഷയത്തിൽ ഇടപെട്ടതുമില്ല. ഇന്ത്യക്കെതിരായ തോൽവിയ്ക്ക് പിന്നാലെ പാക് ടീമിൽ അടിമുടി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതിൽ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഘയ്ക്ക് അതൃപ്‌തിയുണ്ടെന്നാണ് പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Tensions Flare in Pakistan Camp as Agha, Hesson Clash During Must-Win Namibia Game
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ബിഗ് ബോസ് ഷോയ്ക്കിടെ സല്‍മാന്‍ ഖാന് 'നെഞ്ചുവേദന', വേദിയില്‍ കുഴഞ്ഞു വീണു; പിന്നാലെ മാപ്പ് പറഞ്ഞ് താരം

'നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ ചിത്രം ഇതുപോലെ എടുത്ത് കാണിക്കാൻ പറയണം'; നടിമാരുടെ ദൃശ്യങ്ങൾ മോശമായി പകർത്തുന്നവരോട് നടൻ


