News Now
നാട്ടികയിലെ ടോൾ പിരിവ്: ടിഎൻ പ്രതാപന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്
'ആഴ്ചയില് മൂന്ന് ദിവസം ജോലി ചെയ്താല് മതി, കുടുംബത്തെ പോറ്റാം'; എഐ ഉല്പ്പാദനക്ഷമത വര്ധിപ്പിക്കുമെന്ന് ജെഫ് ബെസോസ്

‘എന്നും അത് ആഗ്രഹിച്ചിരുന്നു’; മാതൃത്വത്തെക്കുറിച്ച് ശോഭിത
സിഎംആര്എല്- എക്സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്ഐടികള്; മേല്നോട്ട ചുമതല ഡിഐജിക്ക്

മുള്ട്ടാന്: വെസ്റ്റ് ഇന്ഡീസിന് എതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആഘോഷത്തിലായിരുന്നു പാകിസ്ഥാന് ആരാധകര്. എന്നാല് ഇതിന് ഇടയില് മുള്ട്ടാനില് പ്രത്യക്ഷപ്പെട്ട ഒരു ആരാധകന്റെ ബാനറാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാവുന്നത്.
ടീം ഇന്ത്യയെ സ്വീകരിക്കാന് ഞങ്ങള് ആഗ്രഹിക്കുന്നു എന്ന ബാനറാണ് മുള്ട്ടാനിലെ ഗ്യാലറിയില് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യാ-പാക് മത്സരത്തിനായുള്ള പാക് ആരാധകരുടെ താത്പര്യം വ്യക്തമാക്കുകയാണ് ഈ ബാനര്.
മുള്ട്ടാന് ഗ്യാലറിയില് ബാനറുമായി ആരാധകന്
2012-13ലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏകദിന പരമ്പര കളിക്കുന്നത്. അവസാനമായി ഇരുവരും ടെസ്റ്റില് ഏറ്റുമുട്ടിയത് 2008ലും. ഇരുരാജ്യങ്ങള്ക്കിടയിലേയും രാഷ്ട്രീയ പ്രശ്നങ്ങള് കത്തിയതോടെ ഐസിസി ടൂര്ണമെന്റുകളില് മാത്രമാണ് ഇന്ത്യ-പാക് മത്സരം വരുന്നത്.
യുഎഇ വേദിയായ ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനം ഏറ്റുമുട്ടിയത്. ഇവിടെ ബാബര് അസമും സംഘവും ഇന്ത്യക്ക് മേല് 10 വിക്കറ്റിന്റെ ജയം പിടിച്ചു. ഇനി ഓസ്ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുക. ഒക്ടോബര് 23ന് മെല്ബണിലാണ് മത്സരം.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

