6.25 മീറ്റര്‍! ഒളിംപിക്സില്‍ മാന്ത്രിക നിമിഷം സമ്മാനിച്ച് ഡുപ്ലാന്‍റിസ്; ഉയരേ പറന്ന്, ലോക റെക്കോര്‍ഡ് (വീഡിയോ)

പോള്‍ വാള്‍ട്ടില്‍ സ്വീഡന്റെ മോണ്ടോ ഡുപ്ലാന്‍റിസ് സ്വന്തം റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം നിലനിര്‍ത്തി

Mondo Duplantis world record
മോണ്ടോ ഡുപ്ലാന്‍റിസ്എപി
Edited by :renjith.k
Last Updated :6 ഓഗസ്റ്റ് 2024, 8:48 pm IST

പാരിസ്: പുരുഷ പോള്‍ വാള്‍ട്ടില്‍ പുതിയ ലോക റെക്കോര്‍ഡ് പിറന്നു. താന്‍ തന്നെ സ്ഥാപിച്ച റെക്കോര്‍ഡ് ഉയരം പിന്നിട്ട് സ്വീഡന്‍ താരം മോണ്ടോ ഡുപ്ലാന്‍റിസ് ചരിത്രം വീണ്ടും തിരുത്തി പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്.

6.25 ദൂരമെന്ന മാജിക്കല്‍ ഉയരത്തിലേക്ക് 24കാരനായ താരം കുതിച്ചുയര്‍ന്നാണ് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. ഒപ്പം 2020ല്‍ ടോക്യയില്‍ നേടിയ സ്വര്‍ണം പാരിസിലും നിലനിര്‍ത്തി.

കരിയറില്‍ ഇത് മൂന്നാം തവണയാണ് താരം സ്വന്തം റെക്കോര്‍ഡ് തിരുത്തുന്നത്. 2022ലാണ് ഡുപ്ലാന്റിസ് 6.20 മീറ്റര്‍ പിന്നിട്ട് ആദ്യം റെക്കോര്‍ഡ് തിരുത്തിയത്. അതേ വര്‍ഷം തന്നെ 6.21 മീറ്റര്‍ പിന്നിട്ട് റെക്കോര്‍ഡ് വീണ്ടും മെച്ചപ്പെടുത്തി. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒളിംപിക്‌സ് വേദിയില്‍ ആ റെക്കോര്‍ഡ് ഉയരവും താരം തിരുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഉറപ്പിച്ച ശേഷാമാണ് ഡുപ്ലന്‍റിസ് റെക്കോര്‍ഡിലേക്കുള്ള കുതിപ്പ് തുടങ്ങിയത്. 6.10 മീറ്റര്‍ താണ്ടി ആദ്യ ശ്രമത്തില്‍ ഒളിംപിക് റെക്കോര്‍ഡ് തിരുത്തി. പിന്നാലെയാണ് കായിക ചരിത്രത്തില്‍ ഒരു മനുഷ്യനും താണ്ടാത്ത 6.25 മീറ്റര്‍ എന്ന മാജിക്കല്‍ നിമിഷം പിറന്നത്. ലോക റെക്കോര്‍ഡ് തിരുത്താനുള്ള ശ്രമത്തിനു പ്രോത്സാഹനവുമായി എതിരാളികളായി മത്സരിച്ച 11 താരങ്ങളും ഡുപ്ലന്‍റിസിനു വേണ്ടി ആര്‍ത്തു വിളിച്ചതും മത്സരത്തിലെ അപൂര്‍വ കാഴ്ചയായി.

റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം നേടിയ ഡുപ്ലാന്‍റിസ് മറ്റൊരു പെരുമയും പാരിസില്‍ സ്വന്തമാക്കി. 1984ല്‍ ഡാലി തോപ്‌സന്‍ പോള്‍ വാള്‍ട്ട് ഒളിംപിക്‌സ് സ്വര്‍ണം നിലനിര്‍ത്തിയ ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമായും ഡുപ്ലാന്‍റിസ് മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now