
'ഞങ്ങളുടെ നിയമത്തിന് കീഴില്‍ കളിക്കാമെങ്കില്‍ മതി, അല്ലെങ്കില്‍ വരരുത്'; ഓസീസ് മന്ത്രിയെ ട്രോളി വസീം ജാഫര്‍
പരമ്പരയിലെ ഇനി വരുന്ന രണ്ട് ടെസ്റ്റും ഇന്ത്യ ബഹിഷ്‌കരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്
ന്യൂഡല്‍ഹി: ബ്രിസ്‌ബേന്‍ ടെസ്റ്റിന് മുന്‍പായി ക്വാറന്റൈന്‍ ഇരിക്കാന്‍ സാധിക്കില്ലെന്ന ഇന്ത്യന്‍ നിലപാടിനോട് കടുത്ത ഭാഷയില്‍ പ്രതികരിക്കുകയാണ് ഓസ്‌ട്രേലിയ. പരമ്പരയിലെ ഇനി വരുന്ന രണ്ട് ടെസ്റ്റും ഇന്ത്യ ബഹിഷ്‌കരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
അതിനിടയില്‍ സംഭവത്തിലെ ഓസ്‌ട്രേലിയന്‍ മന്ത്രിയുടെ കടുത്ത വാക്കുകളെ ട്രോളുകയാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. നിയമം പാലിക്കാന്‍ വയ്യെങ്കില്‍ വരേണ്ടതില്ലെന്നാണ് ഇന്ത്യന്‍ സംഘത്തോട് ഓസ്‌ട്രേലിയന്‍ മന്ത്രി പറഞ്ഞത്. ജോഫ്ര ആര്‍ച്ചറിന്റെ ഫോട്ടോ എടുത്ത് ട്രോളുകയാണ് ഇവിടെ വസീം ജാഫര്‍.
ഓസ്‌ട്രേലിയന്‍ മന്ത്രി: ''ഞങ്ങളുടെ നിയമം അനുസരിച്ച് കളിക്കുക, അല്ലെങ്കില്‍ വരാതിരിക്കുക''.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ബാഗിലാക്കി ഇന്ത്യന്‍ ടീം എന്ന് പറഞ്ഞാണ് വസീം ജാഫറിന്റെ ട്രോള്‍.
Aus minister: "Play by our rules or don't come".
â Wasim Jaffer (@WasimJaffer14) January 3, 2021
Indian team with Border-Gavaskar trophy in the bag :#AUSvIND https://t.co/MRokmjL2Vy pic.twitter.com/yPhtg6Rp43
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




