
'പ്ലീസ്, ഞാന്‍ ഇല്ലെന്ന് കരുതി ഐപിഎല്‍ കാണാതെ ഇരിക്കരുത്'- ആരാധകരോട് ക്രിസ് ഗെയ്ല്‍
'പ്ലീസ്, ഞാന്‍ ഇല്ലെന്ന് കരുതി ഐപിഎല്‍ കാണാതെ ഇരിക്കരുത്'- ആരാധകരോട് ക്രിസ് ഗെയ്ല്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആരംഭ കാലം മുതല്‍ ടൂര്‍ണമെന്റിന്റെ മുഖ്യ ആകാര്‍ഷണങ്ങളില്‍ ഒന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസം യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കായി കളിച്ച 41കാരനായ വെറ്ററന്‍ താരം തന്റെ മികവിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ലെന്ന് ഈ സീസണിലും തെളിയിച്ചു. തുടര്‍ തോല്‍വികളില്‍ പതറിയ പഞ്ചാബ് ടീമിനെ പ്ലേ ഓഫിന്റെ വക്കില്‍ എത്തിക്കുന്നതില്‍ ഗെയ്ല്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. എന്നാല്‍ ഇത്തവണയും അവര്‍ക്ക് പ്ലേ ഓഫിലെത്താന്‍ സാധിക്കാതെ പോയി.
ഇപ്പോഴിതാ രസകരമായൊരു ട്വീറ്റിലൂടെ ഐപിഎല്ലിനോട് വിട പറഞ്ഞിരിക്കുകയാണ് ഗെയ്ല്‍. കളത്തിന് അകത്തും പുറത്തും രസകരമായ ഒട്ടേറെ നിമിഷങ്ങള്‍ സൃഷ്ടിക്കുന്ന താരം ട്വിറ്ററില്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്ത വിട വാങ്ങല്‍ കുറിപ്പിലും ആ നേരംപോക്ക് പ്രകടിപ്പിച്ചു.
Plz continue to watch @IPL even though my season has come to an end. Thank you #UniverseBoss
â Chris Gayle (@henrygayle) November 2, 2020
'എന്റെ സീസണ്‍ അവസാനിച്ചെങ്കിലും നിങ്ങള്‍ ഐപിഎല്‍ കാണുന്നത് തുടരണം. നന്ദി'- എന്ന് പറഞ്ഞാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. യൂനിവേഴ്‌സ് ബോസ് എന്ന ഹാഷ്ടാഗോടെയായിരുന്നു ഗെയ്‌ലിന്റെ ട്വീറ്റ്.
â Yuvraj Singh (@YUVSTRONG12) November 2, 2020
ട്വീറ്റിന് താഴെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളമിറങ്ങുന്ന ഇമോജി പോസ്റ്റ് ചെയ്താണ് പ്രതികരിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ നിന്ന് താരം മടങ്ങിയെങ്കിലും ആരാധകരെ രസിപ്പിക്കുന്നത് ഗെയ്ല്‍ തുടരുകയാണെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്ജിന്; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

Related News


'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്ക്കും ഉണ്ടായിരിക്കണം'
