
ഇന്ത്യന്‍ കോച്ച്; റഡാറില്‍ ഫ്ളെമിങും പോണ്ടിങും?
ടി20 ലോകകപ്പോടെ ദ്രാവിഡ് ഒഴിയും. മുഖ്യ പരിഗണന വിദേശ പരിശീലകന്

മുംബൈ: ടി20 ലോകകപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്നു രാഹുല്‍ ദ്രാവിഡ് പടിയിറങ്ങും. ഏകദിന ലോകകപ്പോടെ അവസാനിച്ച കരാര്‍ 20 ലോകകപ്പ് വരെ നീട്ടിയിരുന്നു. സ്ഥാനത്തു തുടരാന്‍ ദ്രാവിഡ് താത്പര്യം ഇല്ലെന്നു വ്യക്തമാക്കിയതോടെയാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്.
വീണ്ടും വിദേശ പരിശീലകനെ എത്തിക്കാനാണ് ബിസിസിഐ നീക്കം. മുന്‍ ന്യൂസിലന്‍ഡ് നായകനും ഐപിഎല്ലില്‍ ദീര്‍ഘ നാളായി ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകനായും പ്രവര്‍ത്തിക്കുന്ന സ്റ്റീഫന്‍ ഫ്ളെമിങ്, ഓസ്ട്രേലിയന്‍ ഇതിഹാസവും നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനുമായ റിക്കി പോണ്ടിങ് എന്നിവരുടെ പേരുകളാണ് നിലവില്‍ ബിസിസിഐ പരിഗണിക്കുന്നതെന്നു ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ച് ഐപിഎല്‍ കിരീടത്തിലേക്കും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലേക്കും നയിച്ചതിന്റെ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഫ്ളെമിങിനുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളും താരങ്ങളുടെ മികവും അടുത്തു കണ്ട പരിചയവും ഫ്ളെമിങിനുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ സീസണുകളിലും ഡല്‍ഹിയെ പരിശീലിപ്പിച്ച പോണ്ടിങിനു പറയത്തക്ക നേട്ടങ്ങളൊന്നും കോച്ചിങ് കരിയറില്‍ ഇല്ല. എന്നാല്‍ യുവ താരങ്ങളെ വളര്‍ത്താനുള്ള മികവും ഫ്ളെമിങിനെ പോലെ ഇന്ത്യന്‍ സാഹചര്യങ്ങളും താരങ്ങളേയും അടുത്തു നിന്നു കണ്ടതിന്റെ ആനുകൂല്യവും പോണ്ടിങിനുമുണ്ട്.
ദ്രാവിഡ് ഇന്ത്യയുടെ ടെസ്റ്റ് പരിശീലക സ്ഥാനത്തെങ്കിലും തുടരണമെന്ന ആഗ്രഹക്കാരനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. എന്നാല്‍ ദ്രാവിഡ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അതിനും താത്പര്യം പ്രകടപ്പിച്ചിട്ടില്ല. വിവിഎസ് ലക്ഷ്മണാണ് മറ്റൊരു പേരുകാരന്. എന്നാല്‍ നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായതിനാല്‍ അദ്ദേഹത്തേയും പരിഗണിച്ചേക്കില്ല.
WHAT TO READ NEXT

'സീസണ് മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍



