
ബെന്‍ ഫോക്ക്സിന്റെ പ്രകോപനം; ബാറ്റ് ചെയ്യാന്‍ വിസമതിച്ച് റിഷഭ് പന്ത്
ചെപ്പോക്കില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സില്‍ നിന്നുണ്ടായ പ്രകോപനത്തിന് പിന്നാലെ ബാറ്റ് ചെയ്യാന്‍ വിസമതിച്ച് റിഷഭ് പന്ത്
ചെന്നൈ: ചെപ്പോക്കില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സില്‍ നിന്നുണ്ടായ പ്രകോപനത്തിന് പിന്നാലെ ബാറ്റ് ചെയ്യാന്‍ വിസമതിച്ച് റിഷഭ് പന്ത്. ഇന്ത്യന്‍ ഇന്നിങ്സിലെ 87ാം ഓവറിലായിരുന്നു സംഭവം.
വിക്കറ്റിന് പിന്നില്‍ നിന്നുള്ള ഫോക്ക്സിന്റെ തുടരെയുള്ള സംസാരമാണ് പന്തിനെ പ്രകോപിപ്പിച്ചത്. സ്ട്രൈക്ക് എടുക്കാന്‍ തയ്യാറാവാതെ ബാറ്റ് പിന്നില്‍ പിടിച്ച് മാറി നില്‍ക്കുകയാണ് പന്ത് ചെയ്തത്. പിന്നാലെ പന്ത് അമ്പയറുടെ പക്കല്‍ പരാതിയുമായി എത്തി.
Rishabh Pant vs Stokes fight today pic.twitter.com/P8a0mbO5d1
â middle stump (@middlestump4) February 13, 2021
ഇതോടെ ആദ്യ ദിനത്തിലെ അവസാന ഓവര്‍ പൂര്‍ത്തിയാക്കാന്‍ വൈകി. ബെന്‍ സ്റ്റോക്ക്സ് എത്തി പന്തുമായി സംസാരിക്കുകയും ചെയ്തിരുന്നു. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയപ്പോള്‍ വാലറ്റത്ത് നിന്ന് പന്തിന് വേണ്ട പിന്തുണ ലഭിച്ചില്ല.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യ 29 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓള്‍ഔട്ടായി. എന്നാല്‍ റിഷഭ് പന്ത് 7 ഫോറും മൂന്ന് സിക്സും നേടി പുറത്താവാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


