
ഗോള്‍ഡന്‍ ഡക്കായി പൂജാര, അര്‍ധ ശതകം പിന്നിട്ട് രാഹുല്‍; സെഞ്ചൂറിയനില്‍ എന്‍ഗിഡിയുടെ ഡബിള്‍ സ്ട്രൈക്ക്
സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയതിന് പിന്നാലെ ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെ പിരിച്ച് സൗത്ത് ആഫ്രിക്ക
സെഞ്ചൂറിയന്‍: സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയതിന് പിന്നാലെ ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെ പിരിച്ച് സൗത്ത് ആഫ്രിക്ക. അര്‍ധ ശതകം പിന്നിട്ട മായങ്ക് അഗര്‍വാളിനെ മടക്കിയതിന് പിന്നാലെ ചേതേശ്വര്‍ പൂജാരയേയും ഇന്ത്യക്ക് നഷ്ടമായി.
ആദ്യ ദിനം ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ സെഷന് വിക്കറ്റ് നഷ്ടമില്ലാതെ പൂര്‍ത്തിയാക്കി. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം മടങ്ങിയെത്തിയതിന് പിന്നാലെ 60 റണ്‍സ് എടുത്ത് നിന്ന മായങ്ക് അഗര്‍വാളിനെ എന്‍ഗിഡി വിക്കറ്റിന് മുന്പില് കുടുക്കി. 117 റണ്‍സ് രാഹുലിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്താണ് മായങ്ക് മടങ്ങിയത്.
രണ്ടാം സെഷന്റെ തുടക്കത്തില്‍ എന്‍ഗിഡിയുടെ പ്രഹരം
എന്‍ഗിഡിയുടെ ഗുഡ് ലെങ്ത് ബൗള്‍ മായങ്കിനെ വിക്കറ്റിന് മുന്പില് കുടുക്കി. അമ്പയര്‍ ഔട്ട് വിളിക്കാതിരുന്നതോടെ സൗത്ത് ആഫ്രിക്ക റിവ്യു എടുത്തു. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ കൊള്ളുന്നില്ലെന്ന് വ്യക്തമായി. ബോള്‍ ട്രാക്കിങ്ങില്‍ വിക്കറ്റില്‍ ഹിറ്റ് ചെയ്യുന്നെന്ന് വ്യക്തമായതോടെ മായങ്കിന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു.
One brings two!
â ICC (@ICC) December 26, 2021
Pujara is gone for a duck as Ngidi gets another one
Watch #SAvIND live on https://t.co/CPDKNx77KV (in select regions) #WTC23 pic.twitter.com/1VDCpHNLRu
പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജാരയും മടങ്ങി. പൂജാരയെ എന്‍ഗിഡി പീറ്റേഴ്സന്റെ കൈകളില്‍ എത്തിച്ചു. ഇന്‍സൈഡ് എഡ്ജ് ആയി പന്ത് ഷോര്‍ട്ട് ലെഗ്ഗിലേക്ക് എത്തുകയായിരുന്നു. ആദ്യ സെഷനില്‍ ലൈനും ലെങ്ത്തും കണ്ടെത്താനാവാതെ വിഷമിച്ച എന്‍ഗിഡിയാണ് ഉച്ചഭക്ഷണത്തിന് ശേഷം ശക്തമായി തിരിച്ചെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



