
News Now
ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാർഗങ്ങൾ

'മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്; പണത്തിന്റെ അഹങ്കാരം മനസിൽ വച്ചാൽ മതി', പ്രതികരിച്ച് മേജർ രവി

ഫസീല മെഹറിന്റെ കഥ ഉർദുമാഷ്

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു': മറുപടിയുമായി കെപി ശശികല

ന്യൂഡല്‍ഹി: കോഹ്ലി, രോഹിത് എന്നിവരേക്കാള്‍ കഴിവുള്ള താരമാണ് കെ എല്‍ രാഹുല്‍ എന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ട്വന്റി20 ലോകകപ്പില്‍ വ്യക്തിഗത നേട്ടങ്ങളിലേക്ക് അല്ല കളിക്കാര്‍ ലക്ഷ്യം വെക്കേണ്ടത് എന്നും ടീമിന്റെ ജയത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
ഒരു കളിക്കാരന് നന്നായി കളിച്ചാല്‍, ഉദാഹരണമായി, കോഹ്ലി കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടി. ഇവിടെ കോഹ്ലിയുടെ ഇന്നിങ്സിനെ കുറിച്ച് സംസാരിച്ച നമ്മള് രോഹിത്തും രാഹുലും നല്കിയ സംഭാവനകള്‍ മറന്നു കളഞ്ഞു. പെട്ടെന്നാണ് കോഹ്ലി ഓപ്പണറാവുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ഈ സമയം രാഹുലിന് എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചു നോക്കു, ഗംഭീര്‍ പറയുന്നു.
നമ്മുടെ ടോപ് ക്ലാസ് താരം സമ്മര്‍ദത്തിലേക്ക് വീഴുന്നു. പ്രത്യേകിച്ച് രാഹുലിനെ പോലെ ഒരാള്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരേക്കാള്‍ കൂടുതല്‍ കഴിവുള്ള ഒരാള്‍. രാജ്യാന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നമ്മള് അത് കാണുന്നതാണ് എന്നും ഗംഭീര്‍ പറയുന്നു.
ഇന്ത്യയുടെ കാഴ്ച്ചപ്പാടില്‍ നിന്ന് വേണം കാര്യങ്ങള്‍ നോക്കി കാണാന്‍. അതിലൂടെ മാത്രമാണ് ഇന്ത്യക്ക് ലോകകപ്പില്‍ മുന്നേറാനാവുക. അല്ലാതെ ഏതെങ്കിലും താരങ്ങള്‍ തങ്ങളുടെ ഏതെങ്കിലും വ്യക്തിഗത നേട്ടം മുന്പില് വെച്ചല്ല കളിക്കേണ്ടത്, ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



