മൂന്നാം ദിനം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടു

Rain again in Brisbane; Will it be in India's favour?, four wickets lost
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി
Last Updated :16 December 2024, 11:58 am IST

News Now

ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലും മഴ. മഴയെത്തുടര്‍ന്ന് ടീബ്രേക്കിന് പിരിയുമ്പോള്‍ ഇന്ത്യ നാലിന് 48 എന്ന നിലയിലാണ്. 30 റണ്‍സുമായി കെ എല്‍ രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ(0)യുമാണ് ക്രീസില്‍.

മൂന്നാം ദിനം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. ആറു റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നാലു റണ്‍സെടുത്ത യശസ്വി ജെയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം വീണത്. ആദ്യ പന്തില്‍ ബൗണ്ടറി നേടിയായിരുന്നു ജെയ്സ്വാളിന്റെ തുടക്കം. രണ്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ജയ്സ്വാളിനെ പുറത്താക്കി. പിന്നാലെ ശുഭ്മാന്‍ ഗില്ലി(1)നെയും സ്റ്റാര്‍ക്ക് മടക്കി.

തുടര്‍ന്നെത്തിയ വിരാട് കോഹ് ലിയെ കൂട്ടുപിടിച്ച് രാഹുല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ കോഹ് ലിയെ പുറത്താക്കി ജോഷ് ഹേസല്‍ വുഡ് ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. 16 പന്ത് നേരിട്ട് മൂന്നു റണ്‍സെടുത്ത കോഹ് ലിയെ ഹേസല്‍ വുഡ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയുടെ കൈകളിലെത്തിച്ചു.പിന്നീട് ഒമ്പത് റണ്‍സെടുത്ത ഋഷഭ് പന്തിനെ പാറ്റ് കമ്മിന്‍സും പുറത്താക്കി.

ബ്രിസ്‌ബേനില്‍ ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 445ല്‍ ഒതുക്കിയിരുന്നു ഇന്ത്യ. നേരത്തെ, ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യന്‍ പേസര്‍മാരില്‍ തിളങ്ങിയത്. ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101), അലക്‌സ് ക്യാരി (70) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍, രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഓസീസിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates