കളി ഇങ്ങനെ തോല്‍ക്കുമോ? രാജസ്ഥാന്‍ റോയല്‍സ് ടീമിനെതിരെ വീണ്ടും ഒത്തുകളി ആരോപണം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 2 റണ്‍സ് തോല്‍വി വഴങ്ങിയതാണ് വിവാദമായത്

Rajasthan Royals face match fixing allegations
തോൽവിയിൽ നിരാശനായി ഷിമ്രോൺ ഹെറ്റ്മയർപിടിഐ
Last Updated :22 April 2025, 12:44 pm IST
Edited by :renjith.k

ജയ്പുര്‍: ഐപിഎല്ലില്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്നു വിലക്ക് നേരിട്ട ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. ഇപ്പോള്‍ വീണ്ടും ഒത്തുകളി ആരോപണങ്ങളിലേക്ക് ടീം എത്തിയിരിക്കുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്കെതിരായ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ടീം അവിശ്വസനീയമാം വിധം തോറ്റതോടെയാണ് രാജസ്ഥാനെ ചുറ്റി വീണ്ടും ഒത്തുകളി വിവാദം ഉയര്‍ന്നത്.

ഇതില്‍ ലഖ്‌നൗവിനെതിരായ പോരാട്ടം ടീം ഒത്തുകളിച്ചു തോറ്റുവെന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനിലെ അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിയാണ് ആരോപണം ഉന്നയിച്ചത്. ഈ മത്സരം എങ്ങനെയാണ് ഇത്തരത്തില്‍ തോറ്റത് എന്നു ജയ്ദീപ് ചോദിക്കുന്നു. ക്രിക്കറ്റ് തലപ്പത്തു നിന്നു തന്നെ ഇത്തരമൊരു ആരോപണം വന്നത് ആരാധകരെ അമ്പരപ്പിച്ചു.

അനായാസം ജയത്തിലേക്ക് നീങ്ങിയ ടീം പൊടുന്നനെ പരാജയത്തിലേകകു കൂപ്പുകുത്തിയത് അരാധകര്‍ക്കു വിശ്വസിക്കാന്‍ ആയില്ല. പിന്നാലെയാണ് ആരോപണവും വന്നത്.

മത്സരത്തില്‍ അവസാന ഓവറില്‍ 9 റണ്‍സ് മാത്രം മതിയായിരുന്നു രാജസ്ഥാന്‍ വിജയ ലക്ഷ്യമായ 181ല്‍ എത്താന്‍. ആറ് വിക്കറ്റും കൈയിലുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിക്കായി ആവേശ് ഖാന്‍ ഡെത്ത് ഓവര്‍ സമര്‍ഥമായി തന്നെ എറിഞ്ഞു. 2 റണ്‍സിന്റെ അമ്പരപ്പിക്കുന്ന തോല്‍വിയാണ് രാജസ്ഥാന് പിണഞ്ഞത്.

2013ല്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ പണം വാങ്ങി മത്സരം തോറ്റു കൊടുത്തുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. മലയാളി താരം എസ് ശ്രീശാന്തടക്കമുള്ളവര്‍ അന്ന് കേസില്‍പ്പെട്ടു. ശ്രീശാന്ത് പിന്നീട് കുറ്റ വിമുക്തനാക്കപ്പെട്ടെങ്കിലും രാജസ്ഥാന് ഐപിഎല്‍ വിലക്ക് നേരിടേണ്ടി വന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now