ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ നല്‍കേണ്ട അവസാന തീയതി ഇന്ന്

Rajasthan likely to retain Sanju
സഞ്ജു സാംസണ്‍Source by : ഫെയ്സ്ബുക്ക്
Last Updated :31 October 2024, 12:12 pm IST

News Now

ജയ്പുര്‍: ഐപിഎല്‍ 2025 നു മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ബിസിസിഐയ്ക്ക് ഇന്ന് വൈകീട്ട് 5 മണിയ്ക്ക് മുന്‍പ് ടീമുകള്‍ പട്ടിക നല്‍കണം. രാജസ്ഥാന്‍ റോയല്‍സ് മലയാളി താരവും നായകനുമായ സഞ്ജു സാംസണെ നിലനിര്‍ത്തുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

സഞ്ജുവിനൊപ്പം ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ എന്നിവരേയും ടീം നിലനിര്‍ത്തിയേക്കും. ഈ നാല് പേരെ മാത്രം നില്‍നിര്‍ത്തിയാല്‍ മെഗാ ലേലത്തില്‍ രണ്ട് റൈറ്റു ടു മാച്ച് കാര്‍ഡ് ഉപയോഗിക്കാമെന്ന സാധ്യതയും രാജസ്ഥാനു മുന്നില്‍ തുറന്നിടുന്നു.

രാജസ്ഥാനായി മിന്നും പ്രകടനം നടത്തിയ താരങ്ങളാണ് നാല് പേരും. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി 531 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 16 മത്സരങ്ങളില്‍ നിന്നു 48.27 ആവേറജ്. സ്‌ട്രൈക്ക് റേറ്റ് 153.47. മൂന്ന് അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ നേടി. ഉയര്‍ന്ന സ്‌കോര്‍ 82.

ഇത്രയും മത്സരങ്ങള്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും കളിച്ചു. താരം 225 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും. 32.14 ആവറേജ്. 157.34 സ്‌ട്രൈക്ക് റേറ്റ്.

573 റണ്‍സാണ് റിയാന്‍ പരാഗ് അടിച്ചെടുത്തത്. 52.09 ആവറേജ്. 149.22 സ്‌ട്രൈക്ക് റേറ്റ്. 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരമാണ്.

13 വ്ിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാന്‍ മുന്നേറ്റത്തില്‍ സന്ദീപ് നിര്‍ണായക സാന്നിധ്യമായിരുന്നു. 11 മത്സരങ്ങളില്‍ നിന്നു 8.18 ഇക്കോണമി.

ഏതാണ്ട് 120 കോടി രൂപ പേഴ്‌സില്‍ നിറച്ചാണ് രാജസ്ഥാന്‍ മെഗാ ലേലത്തിനായി ഒരുങ്ങുന്നത്. ജോസ് ബട്‌ലര്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍ തുടങ്ങി നിരവധി പ്രമുഖരെ ടീം റിലീസ് ചെയ്‌തേക്കും. ഇവരില്‍ പലരേയും ഒരുപക്ഷേ രാജസ്ഥാന്‍ തിരിച്ചു പിടിക്കാനും സാധ്യതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates