
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ബംഗളൂരു: കരുത്തരായ കര്ണാടകക്കെതിരായ രഞ്ജി പോരാട്ടത്തില് കേരളം പൊരുതുന്നു. രണ്ടാം ദിനം കളി നിര്ത്തുമ്പോള് കേരളം 3 വിക്കറ്റ് നഷ്ടത്തില് 161 റണ്സെന്ന നിലയില്. ടോസ് നേടി കര്ണാടക കേരളത്തെ ബാറ്റിങിനു അയക്കുകയായിരുന്നു.
ഓപ്പണര് രോഹന് കുന്നുമ്മല് അര്ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 63 റണ്സെടുത്തു മടങ്ങി. സഹ ഓപ്പണര് വത്സല് ഗോവിന്ദും ഭേദപ്പെട്ട രീതിയില് ബാറ്റ് വീശി. താരം 31 റണ്സ് സ്വന്തമാക്കി പുറത്തായി. അതിഥി താരം ബാബ അപരാജിതാണ് പുറത്തായ മറ്റൊരു താരം. 19 റണ്സാണ് ബാബ അപരാജിത് അടിച്ചെടുത്തത്.
കളി നിര്ത്തുമ്പോള് ക്യാപ്റ്റന് സച്ചിന് ബേബി (23), സഞ്ജു സാംസണ് (13 പന്തില് 15) എന്നിവരാണ് ക്രീസില്. സഞ്ജു ഒരു സിക്സും രണ്ട് ഫോറും പറത്തി. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില് കന്നി സെഞ്ച്വറി നേടി മിന്നും ഫോമില് നില്ക്കെയാണ് മുന് നായകന് കൂടിയായ സഞ്ജു കേരളത്തിനായി കളിക്കാനിറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



