94 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടോപ് സ്‌കോറര്‍

സച്ചിന്‍ ബേബിSource by : ഫെയ്സ്ബുക്ക്
Last Updated :5 February 2024, 4:59 pm IST

News Now

റായ്പുര്‍: ഛത്തീസ്ഗഢിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു സമനില. ഇതോടെ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകളും അസ്തമിച്ചു. രണ്ടാം ഇന്നിങ്‌സ് ഛത്തീസ്ഗഢ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

കേരളം ഒന്നാം ഇന്നിങ്‌സില്‍ 350 റണ്‍സ്, രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിനു 251 എന്ന നിലയില്‍ ഡിക്ലയര്‍. ഛത്തീസ്ഗഢ് 312 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ എടുത്തത്. 289 റണ്‍സ് വിജയ ലക്ഷ്യമാണ് കേരളം രണ്ടാം ഇന്നിങ്‌സില്‍ ഛത്തീസ്ഗഢിനെതിരെ മുന്നില്‍ വച്ചത്. പോരാട്ടം 79ല്‍ നില്‍ക്കെയാണ് സമനിലയില്‍ അവസാനിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ 94 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സിലും താരം തിളങ്ങി. 91 റണ്‍സാണ് സച്ചിന്‍ കണ്ടെത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അര്‍ധ സെഞ്ച്വറി (50) നേടി പുറത്താകാതെ നിന്നു. രോഹന്‍ കുന്നുമ്മല്‍ (36), വിഷ്ണു വിനോദ് (24), സഞ്ജു സാംസണ്‍ (24) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ പുറത്തായ മറ്റുള്ളവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates