'വിഷു വെടിക്കെട്ട്' ചിന്നസ്വാമി സ്റ്റേഡിയത്തിൽ; ബംഗളുരു ഇന്ന് ലഖ്‌നൗവിനെ നേരിടും

ഫാസ്റ്റ് ബൗളർമാരെ മികച്ച രീതിയിൽ നേരിടാൻ താരത്തിന് കഴിയുന്നുണ്ട്. ഇന്നത്തെ മത്സരത്തിലും രജത് പടിദാർ വെടിക്കെട്ട് ഉറപ്പാണ്.

IPL 2026
RCB vs LSG IPL 2026 Bengaluru aim to continue winning run as Lucknow seek comeback.Source by : LSG/x
Last Updated :15 April 2026, 11:22 am IST

ബംഗളുരു: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. ബംഗളുരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. ടൂർണമെന്റിൽ ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബംഗളുരു. നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലഖ്‌നൗ ഉള്ളത്.

ഈ സീസണിലെ എല്ലാ മത്സരങ്ങളിലും 200 റൺസിൽ കൂടുതൽ സ്കോർ ചെയ്യാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗളൂരു ഉള്ളത്. ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാർ മികച്ച ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. ഫാസ്റ്റ് ബൗളർമാരെ മികച്ച രീതിയിൽ നേരിടാൻ താരത്തിന് കഴിയുന്നുണ്ട്. ഇന്നത്തെ മത്സരത്തിലും രജത് പടിദാർ വെടിക്കെട്ട് ഉറപ്പാണ്.

സൂയഷ് ശര്‍മ,ജേക്കബ് ഡഫി, റാസിഖ് സലാം, ക്രുണാല്‍ പാണ്ഡ്യ എന്നിവർ ആര്‍സിബിക്കായി ഇന്നും ബൗളിങ്ങിൽ തിളങ്ങുമെന്നാണ് പ്രതീക്ഷ.

അതേസമയം, ലഖ്‌നൗ സൂപ്പർ ജയന്റ്സിന് ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ മുന്നോട്ടുള്ള യാത്ര എളുപ്പമാകൂ. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടേറ്റ തോൽവിൽ നിന്ന് തിരിച്ചുവരാനാണു ടീമിന്റെ ശ്രമം. വിദേശ താരങ്ങളായ മിച്ചൽ മാർഷ് , നിക്കോളാസ് പൂരാന്‍ എന്നിവരുടെ മോശം പ്രകടനമാണ് ടീം നേരിടുന്ന പ്രധാന പ്രശ്‌നം.

എന്നാൽ, മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് ആണ് ടീമിന്റെ കരുത്ത്.

News Now

Summary

RCB vs LSG IPL 2026 Bengaluru aim to continue winning run as Lucknow seek comeback.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics