ഋഷഭ് പന്തിന്റെ ലിഗമെന്റ്‌ ശസ്ത്രക്രിയ വിജയകരം

വെള്ളിയാഴ്ച മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ.

ഋഷഭ് പന്ത് /ഫയല്‍, പിടിഐ
Last Updated :20 January 2024, 9:15 am IST
Edited by :migrator

ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ലിഗമെന്റ്‌ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന് ബിസിസിഐ. വെള്ളിയാഴ്ച മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം പന്ത് നിരീക്ഷണത്തിലാണെന്നും കളിക്കളത്തിലേക്ക് അദ്ദേഹം തിരിച്ചെത്തുന്ന കാര്യം ഇതിന് ശേഷമേ വ്യക്തമാകുയെന്നും ബിസിസിഐ വക്താവ് അറിയിച്ചു. 

ഡിസംബർ 30ന് പുലർച്ചെ ഡൽഹി-ഡെറാഡൂൺ അതിവേഗപാതയിൽ സഞ്ചരിച്ച പന്തിന്റെ ആഡംബരക്കാർ ഡിവൈഡറിൽ ഇടിച്ചു പൂർണമായും കത്തി നശിച്ചു. കാൽമുട്ടിന്റെ ലി​ഗമെന്റിന് ഉൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റ പന്തിനെ ആദ്യം ഡെറാഡൂണിലും പിന്നീട് മുംബൈയിലും എത്തിക്കുകയായിരുന്നു.സെന്റർ ഫോർ സ്പോർട്സ് മെഡിസിൻ മേധാവിയും ആർത്രോസ്കോപ്പി ആൻഡ് ഷോൾഡർ സർവീസ് ഡയറക്ടറുമായ ഡോ. ദിൻഷാ പർദിവാലയുടെ കീഴിൽ വെസ്റ്റ് അന്തേരിയിൽ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now