
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
മാഡ്രിഡ്: സ്പാനിഷ് കപ്പ് (കോപ്പ ഡെല് റെ) കിരീടത്തില് മുത്തമിട്ട് റയല് മാഡ്രിഡ്. ഒസാസുനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് വീഴ്ത്തിയാണ് റയല് കിരീടം നേടിയത്. അവരുടെ 20ാം കോപ്പ ഡെല് റേ നേട്ടമാണിത്. 2014ന് ശേഷം ആദ്യമായാണ് അവര് കിരീടം തിരിച്ചു പിടിക്കുന്നത്.
ശക്തമായ വെല്ലുവിളിയാണ് ഫൈനലില് ഓസാസുന ഉയര്ത്തിയത്. റോഡ്രിഗോ ഇരു പകുതികളിലായി നേടിയ ഗോളുകളാണ് റയലിന്റെ കിരീട നേട്ടത്തിലേക്കുള്ള വഴി വെട്ടിയത്.
കളി തുടങ്ങി രണ്ടാം മിനിറ്റില് തന്നെ റോഡ്രിഗോയിലൂടെ റയല് മുന്നിലെത്തി. എന്നാല് 58ാം മിനിറ്റില് ലുക്കാസ് ടോറോ ഒസാസുനയ്ക്ക് സമനില സമ്മാനിച്ചു.
ഇതോടെ പോരാട്ടം ആവേശകരമായി. റയലിനെ മുള്മുനയില് നിര്ത്തുന്ന പ്രകടനം തന്നെ ഒസാസുന പുറത്തെടുത്തു. ഒടുവില് 70ാം മിനിറ്റില് റോഡ്രിഗോ തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ കിരീടം ഉറപ്പിക്കുകയായിരുന്നു.
ചാമ്പ്യന്സ് ലീഗ് സെമിയുടെ ഒന്നാം പാദത്തില് ഇംഗ്ലീഷ് കരുത്തര് മാഞ്ചസ്റ്റര് സിറ്റിയെ നേരിടാനിരിക്കെയാണ് റയലിന്റെ ഈ കിരീട നേട്ടം. ശക്തമായ പോരാട്ടം വരാനിരിക്കെ നേടിയ ഈ വിജയം അവര്ക്ക് ആത്മവിശ്വാസം നല്കുന്നതാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

