ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും

Ronaldo Nazário
റൊണാൾ‍ഡോ, ബ്രസീൽ ഫുട്ബോൾ എംബ്ലംSource by : എക്സ്
Last Updated :17 December 2024, 8:13 pm IST

News Now

റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോളിന്റെ തലപ്പത്തേക്ക് എത്താനുള്ള ശ്രമവുമായി ഇതിഹാസ താരം റൊണാൾഡോ നസാരിയോയും. വരാനിരിക്കുന്ന ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നു 48കാരനായ ഇതിഹാസ താരം പ്രഖ്യാപിച്ചു.

നിലവിൽ എഡ്നാൾഡോ റോഡ്ര​ഗസാണ് ഫെഡറേഷന്റെ അധ്യക്ഷൻ. 2026 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. പകരക്കാരനെ കണ്ടെത്താനുള്ള തെര‍ഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.

'സിബിഎഫിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ നൂറു കണക്കിനു കാര്യങ്ങളാണ് എന്ന പ്രേരിപ്പിക്കുന്നത്. ബ്രസീൽ ടീമിന്റെ പെരുമ വീണ്ടെടുക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. നിലവിൽ എനിക്ക് സ്പാനിഷ് ക്ലബ് റയൽ വല്ലാഡോളിഡിൽ ഓഹരിയുണ്ട്. സ്ഥാനാർഥിത്വത്തിനു അതൊരു തടസമാകില്ല. ഈ ​ഓഹരികൾ ഉടൻ വിൽക്കും'- സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് റൊണാൾഡോ വ്യക്തമാക്കി.

1994, 2002 വർഷങ്ങളിൽ ബ്രസീലിനു ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് റൊണാൾഡോ. അവരുടെ ചരിത്രത്തിലെ മികച്ച സ്ട്രൈക്കറായും അദ്ദേഹത്തെ ഫുട്ബോൾ ലോകം വിലയിരുത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെരുമ വീണ്ടെടുക്കും'- ബ്രസീൽ ഫുട്ബോളിന്റെ തലപ്പത്തേക്ക് എത്താൻ റൊണാൾഡോ നസാരിയോ