
News Now
24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

മതയാഥാസ്ഥിതികരെ പ്രകോപിപ്പിക്കുന്നത് ഇസ്ലാമിന്റെ സ്നേഹദര്ശനം
ഗുജറാത്തിൽ ഗർബയും ദാണ്ഡിയയും, പശ്ചിമബംഗാളിൽ ദുർഗാപൂജ; അറിയാം ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളും ആചാരങ്ങളും

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി തീപിടിച്ചു; കണ്ടുനിന്നവരെ ഭയപ്പെടുത്തി റെയിൽവേയുടെ മോക് ഡ്രിൽ|VIDEO

എതിരെ വരുന്ന പന്തുകളൊക്കെ ഗംഭീരമായി നേരിട്ട് കിടിലനായി ക്രിക്കറ്റ് കളിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഈ വിഡിയോ ക്രിക്കറ്റ് പ്രേമികളുടെ മാത്രമല്ല ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ വരെ ശ്രദ്ധ പിടിച്ചുപറ്റി. ‘ലേലം ഇന്നലെ നടന്നു, നിങ്ങളാകട്ടെ ഇന്നുതന്നെ ബാറ്റിംഗ് ആരംഭിച്ചു. നന്നായിരിക്കുന്നു. നിങ്ങളുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു‘, എന്ന് കുറിച്ചാണ് സച്ചിൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ളതാണ് ഈ വൈറൽ വിഡിയോ. ഒരു പെൺകുട്ടി കുറച്ചു ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. തന്റെ നേർക്ക് വരുന്ന ബോളുകളെല്ലാം ബൗണ്ടറി പായിച്ച് ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് പെൺകുട്ടിയുടെ ബാറ്റിംഗ്.
നിരവധി പേരാണ് പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും ഈ വൈറൽ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'അവിശ്വസനീയമായ ഷോട്ടുകൾ! ബാർമറിൽ നിന്നുള്ള ഈ പെൺകുട്ടി ഗ്രൗണ്ടിലുടനീളം പന്ത് അനായാസം അടിക്കുന്നത് നോക്കൂ എന്നാണ് അദ്ദേഹം വിഡിയോയ്ക്കൊപ്പം കുറിച്ചത്. വിഡിയോ കണ്ട ചിലരാകട്ടെ പെൺകുട്ടിയുടെ ബാറ്റിംഗ് ശൈലി സൂര്യകുമാർ യാദവിന്റേത് പോലുണ്ടെന്ന അഭിപ്രായക്കാരാണ്.
Kal hi toh auction hua.. aur aaj match bhi shuru? Kya baat hai. Really enjoyed your batting.#CricketTwitter #WPL @wplt20
â Sachin Tendulkar (@sachin_rt) February 14, 2023
(Via Whatsapp) pic.twitter.com/pxWcj1I6t6
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

